gnn24x7

കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ

0
194
gnn24x7

മോസ്‌കോ: ആഗോള പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ. വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് റഷ്യന്‍ ഗവേഷക സംഘം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് SARS-CoV-2 കൊറോണ വൈറസിന്റെ പൂര്‍ണ ജനിതക ഘടന കണ്ടെത്തിയെന്നാണ റഷ്യന്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. സ്‌മോറോഡിന്‍സിവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിലെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡിനെക്കുറിച്ചുള്ള ജനിതക പഠനം വൈറസിന്റെ പരിണാമം, സ്വഭാവം, വ്യാപനം എന്നിവയെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കുമെന്നാണ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡിമിട്രി ലിയോസ്‌നോവ് പറഞ്ഞു. ജനിതക ഘടനയെക്കുറിച്ചുള്ള കണ്ടെത്തലും വിവരങ്ങളും ലോകാരോഗ്യ സംഘനടയുടെ ഡാറ്റാബേസിലേക്ക് കൈമാറിയിട്ടുണ്ട്.

കൊവിഡ് 19 പുതിയ വൈറസായതുകൊണ്ടും ലോകമൊട്ടാകെ വ്യാപിച്ചതുകൊണ്ടും വൈറസിനെക്കുറിച്ചുള്ള ഓരോ പഠനവും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പ്രതിരോധ വാക്‌സിനുകള്‍, മരുന്നുകള്‍, ചികിത്സാ രീതികള്‍ എന്നിവയിലേക്കുള്ള ആദ്യപടിയായിരിക്കും ഇവയെന്നും ഡിമിട്രി അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here