പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖത്താണ് ഈ പാടുകള്‍ എങ്കില്‍ വളരെ വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല. ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
കറ്റാര്‍വാഴയുടെ ജെല്‍ പൊള്ളലേറ്റ പാടിനു മുകളില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. കറ്റാര്‍വാഴ ഒടിച്ചെടുത്ത് ഇതില്‍ നിന്നുള്ള ജെല്‍ പുരട്ടുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.
അരിപ്പൊടി തൈരില്‍ കലര്‍ത്തി പൊള്ളലേറ്റ പാടുകളുള്ളിടത്ത് ഇടുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും. ഈ മിശ്രിതം പൊള്ളലേറ്റ ഭാഗത്ത് പുരട്ടി പതുക്കെ മസാജ് ചെയ്യണം
പിന്നീട് ഇത് കഴുകിക്കളയാം. ഇങ്ങിനെ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം.
കടലമാവ്, തൈര്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പൊള്ളലേറ്റ ഭാഗത്ത് പുരട്ടുന്നതും ഗുണം ചെയ്യും. ഇത് പുരട്ടി അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.
വൈറ്റമിന്‍ ഇ ഓയില്‍ ഇത്തരം പാടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. വൈറ്റമിന്‍ ഇ ഓയില്‍ ക്യാപ്‌സൂളുകള്‍ വാങ്ങുവാന്‍ ലഭിക്കും. ഇത് പൊട്ടിച്ച് ഇതിലെ ഓയില്‍ പൊള്ളലേറ്റ ഭാഗത്തു പുരട്ടാം.
ഇവ കൂടാതെ പൊള്ളലേറ്റ പാടുകള്‍ക്കായുള്ള ഓയിന്റ്‌മെന്റുകളും ലഭ്യമാണ്. എന്നാല്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
പൊള്ളലേറ്റ മുറിവ് പൂര്‍ണമായും ഉണങ്ങിയ ശേഷം മാത്രം ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…