മെഡിക്കൽ സയൻസിലെ പല കണ്ടു പിടുത്തങ്ങളും യാദൃച്ഛികമായി സംഭവിച്ചതാണ്. അതിനു ഒരു ഉദാഹരണം ആണ് സർജിക്കൽ gloves ന്റെ കണ്ടു പിടുത്തം. 19ആം നൂറ്റാണ്ടിൽ ശസ്ത്രക്രിയ വിദഗ്ദ്ധരും സഹായികളായി ജോലി ചെയ്തിരുന്നവരും പ്രത്യേക പ്രൊട്ടക്ഷൻ ഒന്നും ഇല്ലാതെ ആയിരുന്നു ശസ്ത്രക്രിയ ചെയ്തിരുന്നത്. ശസ്ത്രക്രിയക്ക് മുൻപായി കൈകൾ കഴുകുകയും അണുനാശിനികളിൽ കൈകൾ മുക്കി വൃത്തിയാക്കിയ ശേഷം വെറും കൈകൊണ്ടാണ് ശസ്ത്രക്രിയകൾ നടത്തിയിരുന്നത്.
1890 ൽ ബാൾട്ടിമോറിലെ ജോണ് ഹോപ്കിൻസ് ആശുപത്രിയിലെ വിശ്രുത ഡോക്ടറും ശസ്ത്രക്രിയ വിദഗ്ദ്ധനുമായ William Stewart Halsted ആണ് സർജിക്കൽ gloves ന്റെ ഉപയോഗം തുടങ്ങുന്നതിനു കാരണക്കാരൻ. ഒരു പക്ഷേ ശസ്ത്രക്രിയ ശാഖയിലെ ഒരു വലിയ കുതിച്ചുചാട്ടം തന്നെയാണ് gloves ന്റെ ഉപയോഗം. അതിനു കാരണമായത് Halsted ന്റെ പ്രണയമായിരുന്നു..
Halsted ന്റെ സംഘത്തിലെ scrub nurse ആയിരുന്നു Caroline Hampton. അവർ Halsted ന്റെ പ്രണയിനിയും ആയിരുന്നു. അണുനാശിനി ആയി ഉപയോഗിക്കുന്ന mercuric chloride miss Hampton ന്റെ കൈകളിൽ allergic dermatitis എന്ന ത്വക്‌രോഗം വരുന്നത് ആരെക്കാളും Halsted നെ വിഷമത്തിലാക്കി. Good year tyre കമ്പനി തയ്യാർ ചെയ്തു നൽകിയ ഒരു ജോഡി ലാറ്റക്സ് gloves ആണ് അതിനു പ്രതിവിധി ആയി അദ്ദേഹം മിസ് Hampton നു നൽകാനുണ്ടായിരുന്നത്. തുടക്കത്തിൽ അലര്ജി തടയാനാണ് gloves ഉപയോഗിച്ചിരുന്നത്. പല വിശ്രുത സർജന്മാരും gloves ഉപയോഗിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
വെറും കൈകൾ കൊണ്ട് ചെയ്യുന്ന കൃത്യത gloves ഇട്ടാൽ കിട്ടില്ല എന്നതായിരുന്നു അവർ കണ്ടെത്തിയ ന്യായം(അമ്മാവൻ syndrome). എന്നാൽ gloves ഉപയോഗിച്ചു ചെയ്യുന്ന ശസ്ത്രക്രിയകളിൽ അണുബാധ കുറവാണ് എന്ന കണ്ടെത്തൽ ലോകവ്യാപകം ആയി സർജിക്കൽ ഗ്ലൗ ഉപയോഗിക്കുന്നതിലേക്കു നയിച്ചു. ജോസഫ് ലിസ്റ്റർ ആണ് ഇതിനു കാരണക്കാരൻ ആയത്.
1890 ൽ തന്നെ കഥാനായകനായ Halsted തന്റെ പ്രേമഭാജനമായ Caroline Hampton നെ വിവാഹം കഴിച്ചു.
ശാസ്ത്രം ഒരിക്കലും ഒരുത്തരത്തിൽ തൃപ്‌തനാവില്ല. മെച്ചപ്പെട്ട ഉത്തരങ്ങൾ തേടികൊണ്ടേയിരിക്കും. സർജിക്കൽ ഗ്ലൗവിനായി ഉപയോഗിക്കുന്ന ലാറ്റക്സ് തന്നെ 10-15% ആളുകളിൽ അലര്ജി ഉണ്ടാക്കുന്നുണ്ട്. ലാറ്റക്സ് ഗ്ലൗ ഉപയോഗം ആരംഭിച്ച John Hopkins ആശുപത്രിയിൽ ഇന്ന് latex ഗ്ലൗസ് ഉപയോഗിക്കുന്നില്ല. അവർ കൂടുതൽ മെച്ചപ്പെട്ട അലര്ജി ഉണ്ടാക്കാത്ത ഗ്ലൗസ് ഉപയോഗിക്കുന്നു.
Nitrile rubber, polyvinyl chloride, neoprene തുടങ്ങിയവയാണ് latex ന്റെ പകരക്കാരനായി ഇപ്പോൾ ഉള്ളത്. Neoprene ആണ് John Hopkins University ഉപയോഗിക്കുന്നത്. ഭൂരിഭാഗം സ്ഥലത്തും ഇപ്പോഴും ലാറ്റക്സ് ഗ്ലൗസ് ആണ് ഉപയോഗിക്കുന്നത്.
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…