ആവശ്യമുള്ള സാധനങ്ങൾ
കോഴി – ഒരു കിലോ (ചെറുതായി അരിഞ്ഞത്)
സവാള – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
തക്കാളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
മുട്ട പുഴുങ്ങിയത് – രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
ബട്ടർ -100 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
ഏലയ്ക്ക, ഗ്രാമ്പു,കറുവാപ്പട്ട – നാലെണ്ണം വീതം ചതച്ചത്
അണ്ടിപ്പരിപ്പ് – പത്തെണ്ണം
വെളിച്ചെണ്ണ – പാകത്തിന്
മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി ഇറച്ചി കഷണങ്ങൾ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകൾ ഇവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ തെളിഞ്ഞു വരുമ്പോൾ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…