Health & Fitness

പുതുതലമുറ വിലകൽപ്പിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങ എന്തൊക്കെ അസുഖത്തിനുള്ള മരുന്ന് ആണെന്ന് എത്രപേർക്കറിയാം?

പറങ്കികള്‍ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്‍മദേശം ബ്രസീലാണ്….

ഫലത്തേക്കാള്‍ ഇതിന്റെ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാമ്പഴത്തിന്റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium Occdentale  എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കശുമാവാണ്.

മണ്ണൊലിപ്പുതടയാന്‍ വേണ്ടി വച്ചുപിടിപ്പിച്ചിരുന്ന ഈ വൃക്ഷം വ്യാവസായിക പ്രാധാന്യം മനസിലാക്കി ഇപ്പോള്‍ ധാരാളമായി കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയില്‍ കശുവണ്ടി കൃഷിയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മഞ്ഞിനെയും ശൈത്യകാലാവസ്ഥയെയും താങ്ങാന്‍ കഴിവില്ലാത്ത ഇവ മറ്റേതു കാലാവസ്ഥയിലും വളരും.

കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. സാധാരണക്കാരില്‍ വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ ‘സി’ ഇതിന്റെ നീരില്‍ അടങ്ങിയിരിക്കുന്നു.

ഔഷധഗുണങ്ങള്‍

കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ‘സി’ കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.

സ്‌കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും. വിരേചനൗഷധമായും ഇതിന്റെ ജ്യൂസ് ഉപയോഗിക്കുന്നു. ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം
കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്റെ  എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്. പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും.

ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്. മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക. മലബന്ധം അകലും.

ലൈംഗിക ബലഹീനത അനുഭവിക്കുന്നവര്‍ക്കും അണ്ടിപ്പരിപ്പ് നല്ല ഔഷധമാണ്. ഇത്തരക്കാര്‍ പത്തു ഗ്രാം ബദാംപരിപ്പും അത്രതന്നെ അണ്ടിപരിപ്പും അത്താഴത്തിനു ശേഷം കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുക. ഒരു മാസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ഫലം ലഭിക്കും. ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ. ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും.

പോഷകമൂല്യങ്ങള്‍ 
100 ഗ്രാം കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
അന്നജം    –    12.4ഗ്രാം, വൈറ്റമിന്‍ – 180 ഗ്രാം, മാംസ്യം – 0.3ഗ്രാം, കൊഴുപ്പ് – 0.1 ഗ്രാം, ഊര്‍ജ്ജം –  50.8 കലോറി, നാര്  – 0.9 ഗ്രാം, ഇരുമ്പ് –  0.3ഗ്രാം, കാത്സിയം – 9.8 മി.ഗ്രാം, സോഡിയം – 30.2മി.ഗ്രാം, പൊട്ടാസ്യം–  120. മി.ഗ്രാം,ഫോസ്ഫറസ് – 10 മി.ഗ്രാം, കരോട്ടിന്‍ – 23 മൈക്രോ ഗ്രാം.

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago