ഇലകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയന്‍ സ്വദേശിയാണ് കോളിഫ്ലവര്‍. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.
പല തരത്തിലുള്ള കോളിഫ്ലവറുകള്‍ കാണപ്പെടുന്നു. ഇറ്റാലിയന്‍, ഏഷ്യന്‍, യൂറോപ്യന്‍ എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതില്‍ യൂറോപ്യന്‍ ഇനങ്ങള്‍ രണ്ടു തരമുണ്ട്. വെള്ളനിറത്തിലുള്ള കോളിഫ്ലവറാണ് കൂടുതലായും കാണപ്പെടുന്നത്. ഓറഞ്ച്, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള കോളിഫ്ലവറുകളും കാണപ്പെടുന്നുണ്ട്. കൊഴുപ്പിന്റെയും അന്നജത്തിന്റെയും അംശം കുറവാണ്. നാരുകള്‍ ധാരാളമായി ഉള്ള പച്ചക്കറിയായി വിലയിരുത്തുന്നു.
പല തരത്തില്‍ കോളിഫ്ലവര്‍ പാചകം ചെയ്യാറുണ്ട്. തോരനായും വറുത്തരച്ചും കോളിഫ്ലവര്‍ പാചകം ചെയ്യുന്നു. ചില്ലിഗോബി, ഗോബിമഞ്ചൂരിയന്‍ എന്നിവയിലെ മുഖ്യഘടകം കോളിഫ്ലവറാണ്. ബജിയുണ്ടാക്കാനും കോളിഫ്ലവര്‍ ഉപയോഗിച്ചുവരുന്നു.
കോളിഫ്ലവര് ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തില് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന് സാധിക്കും. താരതമ്യേന തണുപ്പ് കൂടുതല് ലഭിക്കുന്ന നവംബര് മുതല് ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. കടുക് മണിപോലുള്ള ചെറിയ വിത്തുകള് പാകി, 20 -25 ദിവസം പ്രായമായ തൈകള് പറിച്ചുനട്ടാണ് കൃഷി.
സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നട്ട് പത്തുദിവസമാകുമ്ബോള് നല്കണം.650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്കണം. ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം മണ്ണിരക്കമ്ബോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്പിണ്ണാക്ക് തുടങ്ങിയവ ചുവട്ടില് ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…