gnn24x7

കോളി ഫ്ലവര്‍ പച്ചക്കറിയായി ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. കടുകുമണി പോലെയുള്ള ചെറിയ വിത്തുകള്‍ നട്ടാണ് ഈ വാര്‍ഷികവിള കൃഷിചെയ്യുന്നത്

0
713
gnn24x7

ഇലകള്‍ക്കിടയില്‍ ഉണ്ടാകുന്ന പൂമൊട്ടാണ് ഭക്ഷ്യയോഗ്യം. മെഡിറ്ററേനിയന്‍ സ്വദേശിയാണ് കോളിഫ്ലവര്‍. കാബേജും കോളിഫ്ലവറും ഒരേ സ്പീഷീസ് ആണ്.

പല തരത്തിലുള്ള കോളിഫ്ലവറുകള്‍ കാണപ്പെടുന്നു. ഇറ്റാലിയന്‍, ഏഷ്യന്‍, യൂറോപ്യന്‍ എന്നീ തരങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. ഇതില്‍ യൂറോപ്യന്‍ ഇനങ്ങള്‍ രണ്ടു തരമുണ്ട്. വെള്ളനിറത്തിലുള്ള കോളിഫ്ലവറാണ് കൂടുതലായും കാണപ്പെടുന്നത്. ഓറഞ്ച്, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ള കോളിഫ്ലവറുകളും കാണപ്പെടുന്നുണ്ട്. കൊഴുപ്പിന്റെയും അന്നജത്തിന്റെയും അംശം കുറവാണ്. നാരുകള്‍ ധാരാളമായി ഉള്ള പച്ചക്കറിയായി വിലയിരുത്തുന്നു.

പല തരത്തില്‍ കോളിഫ്ലവര്‍ പാചകം ചെയ്യാറുണ്ട്. തോരനായും വറുത്തരച്ചും കോളിഫ്ലവര്‍ പാചകം ചെയ്യുന്നു. ചില്ലിഗോബി, ഗോബിമഞ്ചൂരിയന്‍ എന്നിവയിലെ മുഖ്യഘടകം കോളിഫ്ലവറാണ്. ബജിയുണ്ടാക്കാനും കോളിഫ്ലവര്‍ ഉപയോഗിച്ചുവരുന്നു.

കോളിഫ്ലവര് ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്നുവെങ്കില്‍ ഇന്ന് കേരളത്തില് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന് സാധിക്കും. താരതമ്യേന തണുപ്പ് കൂടുതല് ലഭിക്കുന്ന നവംബര് മുതല് ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. കടുക് മണിപോലുള്ള ചെറിയ വിത്തുകള് പാകി, 20 -25 ദിവസം പ്രായമായ തൈകള് പറിച്ചുനട്ടാണ് കൃഷി.

സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നട്ട് പത്തുദിവസമാകുമ്ബോള് നല്കണം.650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്കണം. ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം മണ്ണിരക്കമ്ബോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്പിണ്ണാക്ക് തുടങ്ങിയവ ചുവട്ടില് ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here