gnn24x7

കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും

0
760
gnn24x7

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍ നന്നായി കായ്ക്കും. ഇതിനായി പ്രയോഗിക്കേണ്ട കൃഷി രീതികള്‍ നോക്കാം. കോവല്‍ കൃഷിയില്‍ വിജയം കൈവരിച്ച വിവിധ കര്‍ഷകരുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണിതു തയാറാക്കിയിരിക്കുന്നത്.

1. തലപ്പ് നുള്ളികളയുക

കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തലപ്പുകള്‍ നിര്‍ബന്ധമായും ഇടയ്ക്ക് നുള്ളികളയുക. ഇങ്ങനെ ചെയ്താല്‍ പുതിയ തളിര്‍ ശാഖകള്‍ വന്നു പൂത്ത് കായ്ക്കും.

2. കഞ്ഞിവെള്ളവും ചാരവും

കോവലിനു ഏറെ പ്രിയപ്പെട്ടവയാണ് കഞ്ഞിവെള്ളവും ചാരവും. കായ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന കോവലിനും അല്ലാത്തതിനും കഞ്ഞിവെള്ളവും ചാരവും കൂട്ടി ഇളക്കി തടത്തിലൊഴിച്ചു കൊടുക്കുക. തടം ചെറുതായി ഇളക്കിയതിനു ശേഷം വേണം വളപ്രയോഗം നടത്താന്‍.

3. സൂഷ്മ മൂലകങ്ങള്‍

സൂഷ്മ മൂലകങ്ങളുടെ കുറവ് കാരണം ചെടികള്‍ യഥാസമയം പൂവിടാനും കായ്ക്കാനും മടി കാണിക്കാറുണ്ട്. അതുകൊണ്ട് കായ്ക്കാതെ നില്‍ക്കുന്ന കോവലിന്റെ തടം വേരിനു ക്ഷതം പറ്റാത്ത രീതിയില്‍ ഇളക്കി സൂഷ്മ മൂലകങ്ങള്‍ അടങ്ങിയ വളങ്ങള്‍ തടത്തില്‍ വിതറി നനച്ചു കൊടുക്കുക. ചെടിവേഗം കായ്ക്കും.

4. സൂര്യപ്രകാശം

കോവല്‍ നടുന്ന ഭാഗത്തും പന്തലിലും അവശ്യത്തിന് സൂര്യപ്രകാശമുണ്ടെന്ന് ഉറപ്പാക്കണം. സൂര്യപ്രകാശം കുറവുള്ള സ്ഥലങ്ങളില്‍ നട്ട കോവലുകള്‍ കായ്ക്കാന്‍ ബുദ്ധിമുട്ടാണ്.

5. ഫോസ്ഫറസ് പ്രധാനം

ഫോസ്ഫറസ് വളമായ എല്ലുപൊടി കോവല്‍ നടുന്ന സമയത്തും പിന്നീടും തടത്തില്‍ ചേര്‍ത്തു കൊടുക്കുക. കായ്ക്കാതെ നില്‍ക്കുന്ന കോവല്‍ കായ്ക്കാന്‍ തുടങ്ങും.

6. മീന്‍ കഴുകുന്ന വെള്ളം

മീന്‍ കഴുകി കളയുന്ന വെള്ളം കോവലിന്റെ ചുവട്ടിലൊഴിച്ച് കൊടുക്കുന്നതു നല്ലതാണ്. ഫിഷ് അമിനോ നേര്‍പ്പിച്ചു തടത്തിലൊഴിച്ചു കൊടുക്കുന്നതും വേഗത്തില്‍ കായ്ക്കാന്‍ സഹായിക്കും.

7. മാസത്തില്‍ ഒരു വളപ്രയോഗം

കോവല്‍ കായ്ച്ചു തുടങ്ങിയാല്‍ പിന്നെ വളപ്രയോഗം വേണ്ടന്നു വിചാരിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ മറ്റു പച്ചക്കറികള്‍പ്പോലെ തന്ന ഇടയ്ക്ക് ഏന്തെങ്കിലുമൊക്കെ വളങ്ങള്‍ നല്‍കണം. എങ്കിലെ നല്ല ഫലം കിട്ടു. നടുമ്പോഴും പിന്നീട് മൂന്നു മാസത്തില്‍ ഒരു തവണ വീതവും തടത്തില്‍ നീറ്റ്കക്ക പൊടിച്ചു വിതറി നനച്ചു കൊടുക്കുക.

പരിചരണം

നന്നായി കായിക്കുന്ന കോവലിന്റെ തണ്ടുകള്‍ മാത്രമേ നടാനായി രേഖരിക്കാവൂ. കായ്പിടുത്തക്കുറവിന് മാതൃ സസ്യത്തിന്റെ ഗുണമേന്മയും പ്രശ്നമാകാറുണ്ട്. വാടി നില്‍ക്കുന്നതും പഴുത്തതും ഉണങ്ങിയതുമായ ഇലകളും തണ്ടുകളും യഥാസമയം മുറിച്ചു നശിപ്പിച്ചു കളയണം. നടാനായി തെരഞ്ഞെടുക്കുന്ന സ്ഥലം നന്നായി കൊത്തി ഇളക്കി ചാണകപ്പെടി, ആട്ടിന്‍കാഷ്ടം, എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ തടത്തിലിട്ടു വീണ്ടും നന്നായി ഇളക്കി നനച്ചു രണ്ടു ദിവസമിടുക. ശേഷം ആരോഗ്യമുള്ള തണ്ടുകള്‍ നടുക.

കീടങ്ങളെ തുരത്താം

കോവലിനെ ആക്രമിക്കുന്ന ശത്രുക്കളാണു തണ്ട് തുരപ്പനും കായ്തുരപ്പനും. തണ്ടുകളില്‍ അങ്ങിങ്ങായി വണ്ണം കൂടി നില്‍ക്കുന്ന അവസ്ഥ കാണാം, ഇതു മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്യും. തുടര്‍ന്നു ചെടി സാവധാനം ചെടി മുരടിച്ചുപ്പോവുകയും ഫലം നന്നേ കുറയുകയും ചെയ്യും. അതേപ്പോലെ തന്നെ കായ്കളില്‍ നേരത്തെ തന്നെ പുഴുക്കള്‍ കയറികൂടി കോവയ്ക്ക കേടാക്കും. ഈ പ്രശ്നത്തിനു പരിഹാരം കാണണമെങ്കില്‍ തുടക്കത്തിലെ ശ്രദ്ധിക്കണം. ബിവേറിയ ബാസിയാന. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here