ഭീതിതമായ രീതിയില്‍ കൊറോണവൈറസ് ലോകജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്താകമാനം മരണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. വൈറസിനെ പിടിച്ചു കെട്ടാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകത്ത് നടന്നു കൊണ്ടിരിക്കുകയാണ്. ഈ വൈറസ് പുതിയതായതിനാല്‍, ഇതിനെക്കുറിച്ച് ദിവസേന കൂടുതല്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. നിരവധി പഠന റിപ്പോര്‍ട്ടുകളും ദിനേന പുറത്തു വരുന്നുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.
മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!
കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് ഫെയ്‌സ് മാസ്‌കുകളുടെ പുറം പാളിയില്‍ ഒരാഴ്ചയിലധികം സമയം വരെ തുടരാനാകുമെന്നാണ് ഒരു പുതിയ പഠനം കണ്ടെത്തിയത്. ബാങ്ക് നോട്ടുകള്‍, ടിഷ്യു പേപ്പറുകള്‍, വസ്ത്രങ്ങള്‍ എന്നിവ പോലുള്ള പ്രതലങ്ങളിലും വൈറസ് എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നു ഗവേഷണം പരിശോധിച്ചു.
ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റയിലാണ്. ഈ വിശകലനത്തില്‍, വിവിധ ഉപരിതലങ്ങളില്‍ കൊറോണ വൈറസ് എത്രത്തോളം നിലനില്‍ക്കുന്നുവെന്ന് ഗവേഷകര്‍ പരിശോധിച്ചു. ടിഷ്യു പേപ്പറുകളിലും പ്രിന്റിംഗ് പേപ്പറുകളിലും വൈറസ് മൂന്ന് മണിക്കൂറില്‍ താഴെയേ നിലനില്‍ക്കൂവെന്ന് അവര്‍ കണ്ടെത്തി. കോട്ടണ്‍ തുണിയിലും മരത്തിലും ഇത് രണ്ടാം ദിവസത്തോടെ അപ്രത്യക്ഷമാകും. ബാങ്ക് നോട്ടുകളിലും ഗ്ലാസിലും ഇത് രണ്ട് മുതല്‍ നാല് ദിവസം വരെ നിലനില്‍ക്കും. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാസ്റ്റിക് എന്നിവയില്‍ വൈറസ് നാല് മുതല്‍ ഏഴ് ദിവസം വരെ നിലനില്‍ക്കുന്നു.
എന്നാല്‍, ഒരു ഫെയ്‌സ് മാസ്‌കിനെ സംബന്ധിച്ചിടത്തോളം, ഗവേഷകര്‍ കണ്ടെത്തിയത്, ഏഴ് ദിവസത്തിനുശേഷവും പകര്‍ച്ചവ്യാധിയായ കൊറോണ വൈറസ് ഇതില്‍ നിലനില്‍ക്കുന്നുവെന്നാണ്. ‘നിങ്ങള്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെങ്കില്‍ മാസ്‌കിന് പുറത്ത് തൊടരുത് എന്നത് വളരെ പ്രധാനമാണ്, കാരണം നിങ്ങളുടെ കൈകളെ വൈറസ് മലിനമാക്കിയേക്കാം, കൈ നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിച്ചാല്‍ വൈറസ് നിങ്ങളുടെ കണ്ണുകളിലേക്കും മാറാം’- ഗവേഷകര്‍ പറയുന്നു.
ഈ വസ്തുക്കളിലും ഉപരിതലങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ലബോറട്ടറി ഉപകരണങ്ങളാണെന്നത് ശ്രദ്ധേയമാണ്. കാരണം, അത്രയും മുന്‍കരുതലുള്ള ലാബകളിലും വൈറസ് പിടിച്ചുനില്‍ക്കുന്നു. പഠിച്ച എല്ലാ ഉപരിതലങ്ങളിലും വൈറസിന്റെ സാന്ദ്രത കാലക്രമേണ കുറയുന്നുവെന്നും പഠനം നിരീക്ഷിച്ചു. എന്നിരുന്നാലും, ഗാര്‍ഹിക അണുനാശിനി, ബ്ലീച്ച് അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് വഴി വൈറസിനെ കൊല്ലാന്‍ കഴിയുമെന്ന് ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.
ഒരാള്‍ക്ക് മെഡിക്കല്‍ അവസ്ഥകളോ ശ്വസന ബുദ്ധിമുട്ടുകളോ ഇല്ലെങ്കില്‍, ഒരേ ഫെയ്‌സ് മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉപദേശം നല്‍കിയിട്ടുണ്ട്. സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് ഓരോ ഉപയോഗത്തിനും ശേഷവും മാസ്‌ക് കഴുകണമെന്നും ആരോഗ്യ വിദഗ്ധര്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു.
ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…
പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ…
ബെൽഫാസ്റ്റ് :വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ…
മൂന്ന് മാസം മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച ജോർജ്ജ് ഡോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം റെഡ്…
ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍…