Categories: Movies

പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തെലുങ്കിലേക്ക്

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തെലുങ്കിലേക്ക്. ലൂസിഫറിന്‍റെ റീമേക്ക് അവകാശം ചിരഞ്ജീവി സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ചിരഞ്ജീവിയുടെ തന്നെ പ്രോഡക്ഷന്‍ സംരംഭമായ കോണിടെല പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം തയാറാകുന്നത്.  

‘ആചാര്യ’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം താരം ലൂസിഫര്‍ തെലുങ്ക് റീമേക്കിന്‍റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

നിലവില്‍ ചിത്രത്തിന്‍റെ തിരക്കഥയുടെയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെയും പണിപ്പുരയിലാണ് സുജീത്.  നടൻ പൃഥ്വിരാജ് സുകുമാരന്‍റെ കന്നി സംവിധാന സംരഭമായിരുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവി തന്നെയാകും അവതരിപ്പിക്കുക. 

നേരത്തെ ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യാൻ പൃഥ്വിരാജിനെ തന്നെയാണ് പരിഗണിച്ചത്. എന്നാല്‍, അദ്ദേഹം അല്ലു അർജുന്‍റെ ‘പുഷ്പ’യുടെ തിരക്കിലായതിനാൽ സുജീത്തിനെ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. 

റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തി നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായിരുന്നു ലൂസിഫര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്. 

ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. 2019 മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.

Newsdesk

Recent Posts

HSE സേവനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാർ; Healthmail പ്രവർത്തനരഹിതം, പ്രിസ്ക്രിപ്ഷനുകൾക്ക് ബദൽ സംവിധാനം

അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…

1 hour ago

വാട്ടർഫോർഡിൽ ‘ബ്രെയിൻ ബ്ലിറ്റ്‌സ് -26’ മെഗാ ക്വിസ് മത്സരം നാളെ അരങ്ങേറും

വാട്ടർഫോർഡ്:​കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…

3 hours ago

മൈക്രോസോഫ്റ്റ് സേവനങ്ങൾ നിശ്ചലമായി.! ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ് ഉൾപ്പെടെ പണിമുടക്കി

ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…

7 hours ago

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

19 hours ago

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

23 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

23 hours ago