തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അൽഷിമേഴ്സ് രോഗം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ, പാർക്കിൻസൺസ് ഡിമെൻഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു.
ഡിമെൻഷ്യയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
1. ഓർമ്മക്കുറവ്
ഡിമെന്‍ഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് ഓർമ്മക്കുറവ്. ഓര്‍മ്മ നഷ്ടപ്പെടുക, ചിന്തയിലെ ബുദ്ധിമുട്ടുകൾ, സ്ഥലകാലബോധം ഇല്ലാതെ പെരുമാറുക, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകാം.
2. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്
തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബുദ്ധിമുട്ട്, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.
3. ആശയവിനിമയ പ്രശ്‌നങ്ങൾ
പരസ്പരം ബന്ധമില്ലാതെ കാര്യങ്ങള്‍ പറയുക, ആശയവിനിമയ പ്രശ്‌നങ്ങൾ എന്നിവയും രോഗത്തിന്‍റെ സൂചനകളാണ്.
4. ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്
ദൈനംദിന ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഡിമെൻഷ്യ രോഗികളില്‍ ഉണ്ടാകാം.
5. ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥ
ഒന്നും ശ്രദ്ധിക്കാനാവാത്ത അവസ്ഥയും ഡിമെൻഷ്യ ബാധിതരിൽ കാണപ്പെടാം.
6. മാനസിക പ്രശ്നങ്ങള്‍
വയലന്‍റായി പെരുമാറല്‍, മറ്റ് മാനസിക പ്രശ്നങ്ങളും സൂചനയാകാം.
7. ഉറക്കം കുറയുക
ഉറക്കം കുറയുന്നചും ഡിമെൻഷ്യ ബാധിതരിൽ കാണുന്ന ലക്ഷണമാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…