FILE PHOTO: A woman holds a small bottle labelled with a "Coronavirus COVID-19 Vaccine" sticker and a medical syringe in this illustration taken October 30, 2020. REUTERS/Dado Ruvic/File Photo
തിരുവനന്തപുരം: വാക്സീൻ ഉൽപാദന യൂണിറ്റ് സ്ഥാപിക്കാൻ നിർമാണ കമ്പനികളുമായി കേരളാ സർക്കാർ പ്രാഥമിക ചർച്ചകൾ തുടങ്ങി. റഷ്യൻ വാക്സീൻ ആയ സ്പുട്നിക് ഉൽപാദിപ്പിക്കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ് ഫണ്ടുമായാണ് ആശയവിനിമയം നടത്തുന്നത്. കേരളത്തിൽ സ്പുട്നിക് നിർമാണ യൂണിറ്റിനുള്ള സാധ്യതയാണു പരിഗണനയിലുണ്ടെന്നാണ് വിവരം. ഇന്ത്യയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. 10 കോടി രൂപ ബജറ്റിൽ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സ്പുട്നിക് നിർമാണത്തിന് അനുമതി നേടിയ കമ്പനികൾക്ക് ഉൽപാദന യൂണിറ്റ് തുടങ്ങാൻ സൗകര്യമൊരുക്കുകയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്. സഹകരണത്തിനു തയാറാകുന്ന കമ്പനികളുടെ ആവശ്യപ്രകാരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. പാർക്കിൽ കഴിഞ്ഞ വർഷം തുടങ്ങിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‍ഡ് വൈറോളജിക്കായിരിക്കും പദ്ധതിയുടെ ഏകോപനച്ചുമതല. പദ്ധതി ഡയറക്ടറായി ഡോ. എസ്. ചിത്രയെയും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി. സുധീറിന്റെ നേതൃത്വത്തിൽ വർക്കിങ് കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിൽ നിർമിക്കുന്ന ഹൈദരാബാദ് ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ വാക്സീൻ വിഭാഗം മേധാവി ഡോ. വിജയകുമാറും കമ്മിറ്റിയിൽ അംഗമാണ്. ഇപ്പോൾ നടക്കുന്ന പ്രാഥമിക ചർച്ചകൾ പൂർത്തിയായ ശേഷം തുടർനടപടികളിലേക്കു കടക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…