പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ പനിയുടെ പ്രമാണം !!! ആധുനിക ലോകം ഭയപ്പാടോടെ കാണുന്ന രോഗമാണ് ‘പനി’. കാലാകാലങ്ങളിൽ വിവിധ പേരുകൾ നൽകി പനിയെ മനുഷ്യൻ ഭയപ്പെടുന്നു. നമ്മുടെ നാട്ടുവൈദ്യ ശാസ്ത്രം പനിയെ കണ്ടിരുന്നത്, നാം പഠിയ്ക്കുന്നത് ഇത്തരുണത്തിൽ ഉചിതമാണ്. ആധുനിക ലോകം ഭയപ്പെടുന്ന ‘പനി ‘ പ്രാണൻ ശരീരത്തെ രക്ഷിയ്ക്കാൻ ക്രമീകരിയ്ക്കുന്നതാണ്. ശരീരം മലിനമാകുമ്പോൾ വിഷവസ്തുക്കൾ വർദ്ധിയ്ക്കും.
തലവേദന, വയറിളക്കം, ജലദോഷം, ഛർദ്ദിൽ തുടങ്ങിയ പ്രതിപ്രവർത്തികളിൽ കൂടി, ശരീരത്തിലെ മാലിന്യത്തെ വിസർജ്ജിയ്ക്കുന്നു. എന്നാൽ ഈ സാഹചര്യത്തിലും പുറംതള്ളാൻ കഴിയാത്ത വിഷ വസ്തുക്കൾ ശരീരത്തിൽ കൂടിയാൽ, പ്രാണൻ ഒരുക്കുന്ന ചികിത്സയാണ് ‘പനി ‘ എന്നാണ് പ്രകൃതി ജീവനശാസ്ത്രം പഠിപ്പിയ്ക്കുന്നത്.
ശരീരത്തിലെ മാലിന്യത്തെ നിർമ്മാർജ്ജനം ചെയ്യുന്ന കർമ്മമാണ് ‘പനി’.
പനി വരുന്നതിന് മുൻപ് ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിയ്ക്കും. തലയ്ക്ക് ഭാരവും മന്ദതയും വിശപ്പില്ലായ്മയും അനുഭവപ്പെടും. വിശപ്പ് ഇല്ലാതാകുന്നതല്ല — പ്രാണൻ ഇല്ലാതാക്കുന്നതാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം” എന്നാണ് നാട്ടു വൈദ്യശാസ്‌ത്ര ആചാര്യന്മാർ നമ്മുടെ പൂർവ്വികരെ പഠിപ്പിച്ചത്.
ഭക്ഷണം സ്വീകരിയ്ക്കാൻ ശരീരം തയ്യാറല്ലെന്ന് പ്രാണൻ നമ്മേ അറിയിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
പ്രാണൻ നമുക്കായി ചെയ്യുന്ന ഈ തീരുമാനത്തെ സ്വമനസ്സാലെ സ്വീകരിച്ച്, ഭക്ഷണം ഉപേക്ഷിച്ച് പഴച്ചാറുകളും, തുളസീ തീർത്ഥവും, ഇളനീരും സേവിച്ച് വിശ്രമിയ്ക്കൂ എന്നാണ് പ്രകൃതി ജീവനശാസ്ത്ര ആചാര്യന്മാർ വിധിച്ചത്. മനസ്സിനും ശരീരത്തിനും വിശ്രമം നൽകി ശരീരത്തെ ശുദ്ധമാക്കാൻ പരിശ്രമിയ്ക്കൂ എന്നാണ് ഗുരു പരമ്പരകൾ നമ്മേ ഉപദേശിച്ചത്. അതായിരുന്നു നമ്മുടെ ആശ്രമ സംസ്കാരം !!!
പ്രകൃതിയുടെ താളാത്മകതയെ ആസ്വാദ്യകരമായി ഉപാസിച്ച് സകലചരാചരങ്ങളിലും ഈശ്വരപ്രസാദം കണ്ടിരുന്ന ഒരു മഹത്തായ *ആശ്രമ ജീവിത സംസ്കാരം : Holistic Life Style Culture* നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ്, കോവിഡ് ഭീതിയിൽ കഴിയുന്ന നമുക്കുണ്ടാവണം !!!
സസ്നേഹം : ഡയസ് ഇടിക്കുള
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…