പോഷക കലവറയാണ് പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പെരുംജീരകം ചായ ദഹനം സുഗമമാക്കാന്‍ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു.ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയ മെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട്അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരും ജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.ഇതില്‍ പെരും ജീരകപ്പൊടി ഉപയോഗിച്ചാലും മതി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…