gnn24x7

പെരും ജീരകം കൊണ്ട് മെലിയാം

0
481
gnn24x7

പോഷക കലവറയാണ്‌ പെരുംജീരകം.കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങി ധാതുക്കളുടെ സമ്പുഷ്ടമാണ് പെരുംജീരകം.മെലിയാൻ വേണ്ടി പെരുംജീരകം കഴിച്ചു നോക്കിയാലോ? ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പെരുംജീരകം ചായ ദഹനം സുഗമമാക്കാന്‍ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു.ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തു കഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയ മെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസം പകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയ തീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട്അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരും ജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം.ഇതില്‍ പെരും ജീരകപ്പൊടി ഉപയോഗിച്ചാലും മതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here