Categories: Health & FitnessIndia

കൊവിഡ് മുക്തരായവർ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി: കൊവിഡ് മുക്തരായവരിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ഭേദമായവര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മരുന്നുകളായ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെ ന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

രോഗം ഭേദമായവര്‍ ബന്ധപ്പെട്ട ആയുര്‍വേദ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം രാവിലെ ഒരു ടീസ്പൂണ്‍ ച്യവനപ്രാശം കഴിക്കണം. അതോടൊപ്പം തന്നെ ചൂടുള്ള പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കുടിക്കണമെന്നും ആരോഗ്യനിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊവിഡ് രോഗം ഭേദമായവരില്‍ ആരോഗ്യം വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ച്യവനപ്രാശം ഗുണം ചെയ്യുന്നുവെന്നാണ് ആയുഷ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തേ കൊവിഡ് രോഗമുക്തി നേടിയവര്‍ യോഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സന്ദര്‍ഭത്തിലാണ് രോഗം ഭേദമായവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.

രോഗം ഭേദമായവര്‍ തുടര്‍ പരിശോധനകള്‍ നടത്തണമെന്നും പുതിയ ആരോഗ്യമാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് വന്നു പോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ശനിയാഴ്ച്ച ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

Newsdesk

Recent Posts

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

21 hours ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

1 day ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

1 day ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

2 days ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

2 days ago