gnn24x7

കൊവിഡ് മുക്തരായവർ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
170
gnn24x7

ന്യൂദല്‍ഹി: കൊവിഡ് മുക്തരായവരിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ഭേദമായവര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മരുന്നുകളായ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെ ന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

രോഗം ഭേദമായവര്‍ ബന്ധപ്പെട്ട ആയുര്‍വേദ വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം രാവിലെ ഒരു ടീസ്പൂണ്‍ ച്യവനപ്രാശം കഴിക്കണം. അതോടൊപ്പം തന്നെ ചൂടുള്ള പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കുടിക്കണമെന്നും ആരോഗ്യനിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊവിഡ് രോഗം ഭേദമായവരില്‍ ആരോഗ്യം വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ച്യവനപ്രാശം ഗുണം ചെയ്യുന്നുവെന്നാണ് ആയുഷ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തേ കൊവിഡ് രോഗമുക്തി നേടിയവര്‍ യോഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സന്ദര്‍ഭത്തിലാണ് രോഗം ഭേദമായവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.

രോഗം ഭേദമായവര്‍ തുടര്‍ പരിശോധനകള്‍ നടത്തണമെന്നും പുതിയ ആരോഗ്യമാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് വന്നു പോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ശനിയാഴ്ച്ച ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here