gnn24x7

ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി അബുദാബി പോലീസ്

0
165
gnn24x7

അബുദാബി:  ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം  വരുത്തി അബുദാബി പോലീസ്.

അബുദാബിയുടെ  നിരത്തുകളില്‍ ഇനി  അഭ്യാസം  കാട്ടിയാല്‍  വണ്ടി പോലീസ്  കൊണ്ടു പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  

ഗതാഗത നിയമങ്ങള്‍  കൂടുതല്‍ കാര്‍ശനമാക്കുന്നതിന്‍റെ  ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  ഒപ്പം നിയമങ്ങള്‍  കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബി  എമിറേറ്റ്സില്‍  ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പോലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബുദാബി പോലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല. 

പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്‍റെ  മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും.  അമിത വേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുക, സുരക്ഷിത അകലം പാലിക്കാതെ വാഹനത്തെ പിന്തുടരുക, കാൽനടക്കാർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച വരുത്തുക ഈ കുറ്റങ്ങൾക്കും വാഹനങ്ങൾ പിടിച്ചെടുക്കാം. ഇവയ്ക്ക് 5000 ദിർഹമാണ് ഫൈൻ.

പോലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക എന്നീ ട്രാഫിക് ലംഘനത്തിന്  50,000 ദിർഹം പിഴ കിട്ടും.

റെഡ് സിഗ്നൽ മറികടക്കുക, അശ്രദ്ധമായ ഡ്രൈവി൦ഗ്  എന്നിവയ്ക്ക് വാഹനംപിടിച്ചെടുക്കലും അമ്പതിനായിരം പിഴയും ഒപ്പം ആറുമാസം ലൈസൻസ് റദ്ദാക്കലും ശിക്ഷയുണ്ടാകും.

ട്രാഫിക് ഫൈൻ കുന്നുകൂടി 7000 ദിർഹം കടന്നാലും പോലീസിന് വാഹനം പിടിച്ചെടുക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും. വാഹനത്തിന്‍റെ  വില ഫൈൻതുകയേക്കാൽ കുറവാണെങ്കിൽ അധികം നൽകേണ്ട തുക വാഹന ഉടമയുടെ ട്രാഫിക് ഫയലിൽ ചേർക്കും. നിയമലംഘനം റദ്ദാക്കില്ലെന്നും അബുദാബി  പോലീസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ സുഹൈൽ സഈദ് ആൽ ഖലീലി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here