ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു.
നമ്മുടെ ഭൂരിപക്ഷം അസു ഖങ്ങൾക്കും പ്രധാന കാരണം വിരുദ്ധാഹരമാണ് എന്നു പറയാതെ വയ്യ. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ ആഹാരശീലത്തില്‍ നിന്ന് അവയെ ഒഴിവാക്കണം.
ചില വിരുദ്ധാഹാരങ്ങള്‍ ഇതാ,
* പാലും മത്സ്യവും.
* മോര്,തൈര്, വാഴപ്പഴം.
* തേനും നെയ്യും.
* കോഴിയിറച്ചിയും തൈരും.
* തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്.
* മുതിരയും പാലും.
* മാമ്പഴവും പാലും.
* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്.
* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നത്.
* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്.
* നല്ല ചൂടുള്ളതും വളരെയധികം. തണുത്തതുമായ ആഹാരം. ഒന്നിച്ചുപയോഗിക്കുന്നത്.
* വേവിച്ചതും വേവിക്കാത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ , ഒരുമിച്ച് കഴിക്കുന്നത്.
ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍.
പാൽ, തേൻ, ഉഴുന്ന്,സസ്യങ്ങളുടെ മുളകൾ, മുള്ളങ്കി, ശർക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.
മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്നു, അമരക്കായ്, മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം, മോര്, ആടിന്‍ മാംസം , കൂണ്‍, ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്
എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മാംസത്തോടെയും , മാട്ടിന്‍ മാംസത്തോടെയും കൂടെ കഴിക്കരുത്
പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
പാകം ചെയ്ത മാംസത്തില്‍ അല്പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്
കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്
തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്
തൈരും കോഴിമാംസവും ചേര്‍ത്ത് കഴിക്കരുത്
പാല്‍പായസം കഴിച്ച ഉടന്‍ മോര് കഴിക്കരുത്
മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്
പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്
തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്
ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊപ്പമോ തേന്‍ കഴിക്കരുത്
നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്
ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്
ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം)
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…