Health & Fitness

മോരിൻ്റെ പ്രാധാന്യം ആരോഗ്യ പരിപാലനത്തിൽ

മോര് (Butter milk) പാലിലെ Protein ആയ casein ഉം പാലിലെ Sugar ആയ Latose ഉം നല്ലൊരു ഭാഗം വെള്ളവും ചേർന്നതാണ് മോര്.

“Butter milk ” എന്ന പേര് പറയും പോലെ മോരിൽ* വെണ്ണ അശേഷം ഉണ്ടാവാറില്ല. Lactic acid ഉണ്ടാക്കുന്ന ബാക്ടീരിയ ഉൾക്കൊള്ളുന്ന മോര് പാലിൽ ചേർക്കുമ്പോഴാണ് മോര് ഉണ്ടാവുന്നത്. Lactic acid ആണ് മോരിലെ പുളിക്ക് കാരണം. മോരിലെ Lactic acid അതിലെ മറ്റു ബാക്ടീരിയകളുടെ വളർച്ച തടയുകയും പെട്ടെന്ന് കേട് വരാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

മോരിൻ്റെ PH കുറയുന്തോറും അത് കട്ടിയുള്ളതാവുകയും പുളി കൂട്ടുകയും ചെയ്യുന്നു. ഒരു കപ്പ് മോരിൽ പ്രോട്ടീൻ, കാത്സ്യം, Riboflavin തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മോര് രക്തസമ്മർദ്ദം നിയന്ത്രിക്കാനും, അസ്ഥികളുടെ ബലത്തിനും, വായയുടെ നല്ല ആരോഗ്യത്തിനും സഹായിക്കുന്നു.

മോരിൽ Lactic acid ഉള്ളതിനാൽ എളുപ്പം ദഹിക്കുന്ന പാലുൽപ്പന്നങ്ങളിൽ ഒന്നാണ് മോര്. മോരിൽ ധാരാളമായുള്ള കാത്സ്യവും, ഫോസ്ഫറസും അസ്ഥികളുടെ നല്ല ആരോഗ്യാവസ്ഥക്ക് സഹായിക്കുകയും അസ്ഥി കോശങ്ങളുടെ നാശത്തിന് ഇടയാക്കുന്ന രോഗമായ osteoporosis ൽ ശരീരത്തിന് ഗുണകരമാവുകയും ചെയ്യും.

Radiation therapy കൊണ്ടോ Chemotherapy മൂലമോ crohn ‘s disease കൊണ്ടോ മോണയിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ നീക്കം ചെയ്യാൻ മോര് സഹായിക്കുന്നു. രക്തത്തിലെ cholesterole, Triglyceride എന്നിവ കുറക്കാൻ മോര് സഹായിക്കുന്നു. ആഹാരത്തിൽ സോഡിയത്തിൻ്റെ നിയന്ത്രണം പറഞ്ഞിട്ടുള്ളവർ മോര് കഴിക്കുന്നത് ഒഴിവാക്കുക. മോര് ചിലർക്ക് വയർ സ്തംഭനവും, വയറിളക്കവും, ഗ്യാസും ഉണ്ടാക്കിയേക്കാം.

പാൽ അലർജി ഉള്ളവർക്ക് മോരും അലർജി തന്നെ ആയിരിക്കും.

(കടപ്പാട്: പ്രവാചക വൈദ്യം അഡ്മിൻ ഡസ്ക്)

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

1 hour ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

2 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

3 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

22 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago