Health & Fitness

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ? ഡോക്ടർ പറയുന്നു

കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം ഏതു തരത്തിലുള്ള എണ്ണയുപയോഗിക്കുന്നതാണ് ഗുണകരം എന്നതിനെക്കുറിച്ചും ഡോ.അർപ്പണ വിശദീകരിക്കുന്നു.

പൊടിയും അഴുക്കുമെല്ലാം കഴുകിക്കളഞ്ഞ് ചർമത്തെ വൃത്തിയുള്ളതാക്കാൻ കുളി നല്ലതാണെങ്കിലും കുളിയുടെ എണ്ണം കൂട്ടിയാൽ അത് ചർമത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചൂടുകാലത്തായാലും തണുപ്പു കാലത്തായാലും ഒരുപാടു തവണ കുളിക്കുന്നത് നല്ലതല്ല. ഒരുപാട് പ്രാവശ്യം കുളിക്കുമ്പോൾ ചർമത്തിലെ എണ്ണമയം കൂടുതൽ നഷ്ടപ്പെട്ട് വരണ്ടതാകാനുള്ള സാധ്യതയുണ്ട്. ദിവസവും ഒരു നേരം കുളിക്കുന്നതാകും അഭികാമ്യം. വരണ്ട ചർമമുള്ളവർ കുളിക്കുമ്പോൾ സാധാരണ സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ചേർന്ന ഷവർ ജെൽ ഉപയോഗിക്കുന്നതാണ് നല്ലത്. ചൂടുകുരു പോലെയുള്ള അസ്വസ്ഥതകളുള്ള സാഹചര്യത്തിൽ സോപ്പുപയോഗിക്കാതെ രണ്ടു തവണ കുളിക്കുന്നതിലും തെറ്റില്ല. 

എണ്ണ ഉപയോഗിക്കാം, കുളിച്ചതിനു ശേഷം വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ബദാം ഓയിൽ, നല്ലെണ്ണ അങ്ങനെ പലവിധത്തിലുള്ള എണ്ണകൾ പലരും കുളിക്കുന്നതിനു മുൻപ് ഉപയോഗിക്കാറുണ്ട്. ഓരോ തരം എണ്ണയ്ക്കും ഓരോ ഗുണമാണുള്ളത്. നാട്ടിൽ ഏറ്റവും സുലഭവും വിലക്കുറവുള്ളതും  മികച്ച ഗുണമുള്ളതുമാണ് വെളിച്ചെണ്ണ. അത് നല്ലൊരു മോയിസ്ചറൈസറാണ്. വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകൾ, ആന്റിഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവയും വെളിച്ചെണ്ണയിലുണ്ട്. അതുകൊണ്ടു തന്നെ ചൊറിച്ചിൽ, അലർജി, ഫംഗൽ ഇൻഫെക്‌ഷൻസ് അങ്ങനെ പലവിധത്തിലുള്ള ത്വക്‌രോഗങ്ങളെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. ശരിക്കും എണ്ണ പുരട്ടേണ്ടത് കുളിക്കുന്നതിനു മുൻപല്ല. കുളിച്ചതിനു ശേഷമാണ്.

അങ്ങനെ പറയാൻ കാരണമുണ്ട്. കുളിക്കുന്നതിനു മുൻപ് എണ്ണ പുരട്ടുമ്പോൾ ത്വക്കിനു മുകളിൽ എണ്ണ ഒരു പാളിപോലെ നിൽക്കുന്നതിനാൽ വെള്ളത്തിന് ചർമവുമായി നേരിട്ട് സമ്പർക്കം വരില്ല. കുളിക്കമ്പോൾ സോപ്പും ലോഷനുമുപയോഗിച്ച് എണ്ണ കഴുകിക്കളയുന്നതിനാൽ എണ്ണയിൽ നിന്നുള്ള ഗുണങ്ങൾ ചർമത്തിന് ലഭിക്കുകയുമില്ല.
കുളിക്കുന്നതിനു ശേഷം എണ്ണ പുരട്ടുന്നതാണ് ചർമത്തിന് നല്ലതെന്ന് അറിയാമെങ്കിലും ആളുകൾ അങ്ങനെ ചെയ്യാൻ മടിക്കുന്നത് എണ്ണ പുരട്ടിയ ശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ വസ്ത്രത്തിലും കസേര, ബെഡ് പോലുള്ള പ്രതലങ്ങളിലേക്കും എണ്ണ പടരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്. അത്തരം  അവസരങ്ങളിൽ കുളിച്ചതിനു ശേഷം എണ്ണയ്ക്കു പകരം മോയ്സചറൈസിങ് ലോഷനുകൾ ഉപയോഗിക്കാം.

Newsdesk

Share
Published by
Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

9 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

12 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

19 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago