അയർലണ്ട്: വൈദ്യുതിക്കും ഗ്യാസിനും വില വർധിപ്പിക്കുന്ന ഏറ്റവും പുതിയ ഊർജ്ജ ദാതാവായി ഇലക്ട്രിക് അയർലൻണ്ട് മാറി. മെയ് 1 മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില 23.4 ശതമാനവും ഗ്യാസ് വില 24.8 ശതമാനവും വർദ്ധിപ്പിക്കുമെന്ന് ഇലക്ട്രിക് അയർലണ്ട് അറിയിച്ചു.
ശരാശരി റെസിഡൻഷ്യൽ ഇലക്‌ട്രിസിറ്റി ബില്ലിൽ പ്രതിമാസം 24.80 യൂറോയ്ക്കും ശരാശരി റെസിഡൻഷ്യൽ ഗ്യാസ് ബില്ലിൽ പ്രതിമാസം 18.35 യൂറോയ്ക്കും ഈ വർദ്ധനവ് തുല്യമാണ്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കമ്പനിക്ക് നന്നായി അറിയാമായിരുന്നെന്ന് ഇലക്ട്രിക് അയർലൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ Marguerite Sayers പറഞ്ഞു. എന്നാൽ കമ്പനി ഇപ്പോൾ വില വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് നിർഭാഗ്യവശാൽ കഴിഞ്ഞ 12 മാസമായി മൊത്ത വാതക വിലയിലെ അഭൂതപൂർവവും സുസ്ഥിരവുമായ മാറ്റങ്ങൾ അർഥമാക്കുന്നത് എന്നും മൊത്തവില 2021-ന്റെ തുടക്കത്തിലെ നിലവാരത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ വർദ്ധനവ് ഞങ്ങൾക്ക് കഴിയുന്നിടത്തോളം ഞങ്ങൾ വൈകിപ്പിച്ചു, പക്ഷേ ഇത് സംഭവിച്ചില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച, ഗ്യാസ്, ഇലക്‌ട്രിസിറ്റി കമ്പനിയായ എനർജിയ തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന വില വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഏപ്രിൽ 25 മുതൽ അവരുടെ ശരാശരി ബില്ലുകൾ 15% വർദ്ധിക്കും. ഈ മാസം ആദ്യം, ബോർഡ് ഗെയ്‌സ് എനർജി അതിന്റെ ശരാശരി വൈദ്യുതി ബിൽ 27% വർദ്ധിക്കുമെന്നും ശരാശരി ഗ്യാസ് ബിൽ 39% വർദ്ധിക്കുമെന്നും പറഞ്ഞു. ഏപ്രിൽ 15 മുതൽ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ‘winter price pledge’ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
എനർജി ബിൽ അടയ്‌ക്കുന്നതിൽ ബുദ്ധിമുട്ടുള്ള ഏതൊരു ഉപഭോക്താക്കളെയും കമ്പനിയുമായി ഇടപഴകാൻ ഇലക്ട്രിക് അയർലണ്ട് പ്രോത്സാഹിപ്പിച്ചു. മാനേജ് ചെയ്യാവുന്ന ഒരു പേയ്‌മെന്റ് പ്ലാൻ സ്ഥാപിക്കാൻ അവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇലക്ട്രിക് അയർലണ്ട് കൂട്ടിച്ചേർത്തു. നവംബറിൽ വൈദ്യുതിയുടെ വില 9.3 ശതമാനവും ഗ്യാസിന്റെ വില 7 ശതമാനവും വർധിപ്പിച്ചപ്പോഴാണ് ഇലക്‌ട്രിക് അയർലണ്ട് അവസാനമായി വില വർധിപ്പിച്ചത്.
മൊത്തക്കച്ചവട വിപണികളിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്നത്തെ വാർത്ത ഉപഭോക്താക്കൾ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം ഐറിഷ് ഊർജ വിതരണക്കാരിൽ നിന്ന് 35-ലധികം വില വർദ്ധന പ്രഖ്യാപനങ്ങൾ ഉണ്ടായി. ഈ പ്രവണത ഈ വർഷവും തുടരുകയാണ്.
അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…
റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…
അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
അയർലണ്ടിലെ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രിയുടെ നിർമാണം 2027-ന്റെ തുടക്കത്തിൽ ആരംഭിക്കും. 1.86 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്…
അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ജനനനാമം സംബന്ധിച്ച് പുതിയ അവകാശവാദങ്ങളുമായി ഫോക്സ് ന്യൂസ്. മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ…
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും, സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ…