കുളിയാണ് വൃത്തിയുടെ മാനദണ്ഡമെന്ന് മനസ്സിലുറപ്പിച്ച് വേനൽക്കാലത്ത് പലവട്ടം കുളിക്കുന്നവരുണ്ട്. പക്ഷേ അമിതമായാൽ കുളിയും ചർമത്തിന് ദോഷം ചെയ്യുമെന്ന് ഓർമിപ്പിക്കുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. അതോടൊപ്പം ഏതു തരത്തിലുള്ള എണ്ണയുപയോഗിക്കുന്നതാണ് ഗുണകരം എന്നതിനെക്കുറിച്ചും ഡോ.അർപ്പണ വിശദീകരിക്കുന്നു.
പൊടിയും അഴുക്കുമെല്ലാം കഴുകിക്കളഞ്ഞ് ചർമത്തെ വൃത്തിയുള്ളതാക്കാൻ കുളി നല്ലതാണെങ്കിലും കുളിയുടെ എണ്ണം കൂട്ടിയാൽ അത് ചർമത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചൂടുകാലത്തായാലും തണുപ്പു കാലത്തായാലും ഒരുപാടു തവണ കുളിക്കുന്നത് നല്ലതല്ല. ഒരുപാട് പ്രാവശ്യം കുളിക്കുമ്പോൾ ചർമത്തിലെ എണ്ണമയം കൂടുതൽ നഷ്ടപ്പെട്ട് വരണ്ടതാകാനുള്ള സാധ്യതയുണ്ട്. ദിവസവും ഒരു നേരം കുളിക്കുന്നതാകും അഭികാമ്യം. വരണ്ട ചർമമുള്ളവർ കുളിക്കുമ്പോൾ സാധാരണ സോപ്പിനു പകരം ക്ലെൻസിങ് ലോഷൻ ചേർന്ന ഷവർ ജെൽ ഉപയോഗിക്കുന്നതാണ് നല്ലത്. ചൂടുകുരു പോലെയുള്ള അസ്വസ്ഥതകളുള്ള സാഹചര്യത്തിൽ സോപ്പുപയോഗിക്കാതെ രണ്ടു തവണ കുളിക്കുന്നതിലും തെറ്റില്ല.
എണ്ണ ഉപയോഗിക്കാം, കുളിച്ചതിനു ശേഷം വെളിച്ചെണ്ണ, ഒലീവ് ഓയിൽ, ബദാം ഓയിൽ, നല്ലെണ്ണ അങ്ങനെ പലവിധത്തിലുള്ള എണ്ണകൾ പലരും കുളിക്കുന്നതിനു മുൻപ് ഉപയോഗിക്കാറുണ്ട്. ഓരോ തരം എണ്ണയ്ക്കും ഓരോ ഗുണമാണുള്ളത്. നാട്ടിൽ ഏറ്റവും സുലഭവും വിലക്കുറവുള്ളതും മികച്ച ഗുണമുള്ളതുമാണ് വെളിച്ചെണ്ണ. അത് നല്ലൊരു മോയിസ്ചറൈസറാണ്. വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകൾ, ആന്റിഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ എന്നിവയും വെളിച്ചെണ്ണയിലുണ്ട്. അതുകൊണ്ടു തന്നെ ചൊറിച്ചിൽ, അലർജി, ഫംഗൽ ഇൻഫെക്‌ഷൻസ് അങ്ങനെ പലവിധത്തിലുള്ള ത്വക്‌രോഗങ്ങളെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. ശരിക്കും എണ്ണ പുരട്ടേണ്ടത് കുളിക്കുന്നതിനു മുൻപല്ല. കുളിച്ചതിനു ശേഷമാണ്.
അങ്ങനെ പറയാൻ കാരണമുണ്ട്. കുളിക്കുന്നതിനു മുൻപ് എണ്ണ പുരട്ടുമ്പോൾ ത്വക്കിനു മുകളിൽ എണ്ണ ഒരു പാളിപോലെ നിൽക്കുന്നതിനാൽ വെള്ളത്തിന് ചർമവുമായി നേരിട്ട് സമ്പർക്കം വരില്ല. കുളിക്കമ്പോൾ സോപ്പും ലോഷനുമുപയോഗിച്ച് എണ്ണ കഴുകിക്കളയുന്നതിനാൽ എണ്ണയിൽ നിന്നുള്ള ഗുണങ്ങൾ ചർമത്തിന് ലഭിക്കുകയുമില്ല.
കുളിക്കുന്നതിനു ശേഷം എണ്ണ പുരട്ടുന്നതാണ് ചർമത്തിന് നല്ലതെന്ന് അറിയാമെങ്കിലും ആളുകൾ അങ്ങനെ ചെയ്യാൻ മടിക്കുന്നത് എണ്ണ പുരട്ടിയ ശേഷം ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ വസ്ത്രത്തിലും കസേര, ബെഡ് പോലുള്ള പ്രതലങ്ങളിലേക്കും എണ്ണ പടരാനുള്ള സാധ്യതയുള്ളതുകൊണ്ടാണ്. അത്തരം അവസരങ്ങളിൽ കുളിച്ചതിനു ശേഷം എണ്ണയ്ക്കു പകരം മോയ്സചറൈസിങ് ലോഷനുകൾ ഉപയോഗിക്കാം.
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…
മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…
അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…
അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…
സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…
പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…