Categories: Health & Fitness

ദിവസവും അച്ചാറ് കഴിച്ചാൽ…

ഉച്ച ഭക്ഷണത്തിനോടൊപ്പം ഒരൽപം അച്ചാറ് കൂടെ കരുതാത്തവരായിട്ട് ആരാണുള്ളത് അല്ലെ. മാങ്ങാ മുറിച്ച് ആഴ്ചകളോളം ഉപ്പിലിട്ട് ഒടുവിൽ അതിലേക്ക് മുളകരച്ച് ചേർത്ത് കുറച്ച് കടുകും വിനാഗിരിയും ചേർത്ത് കൂട്ടിക്കുഴച്ച് കുറച്ച് ദിവസം മൂടി വെച്ച് കഴിച്ചു നോക്കിയിട്ടുണ്ടോ? വല്ലാത്തൊരു രുചിയായിരിക്കും അല്ലേ. ഒരൽപം ചൂണ്ടു വിരൽ കൊണ്ട് പതിയെ എടുത്ത് നാക്കിന്റെ തുമ്പിലേക്ക് വെച്ച് കൊടുത്ത് കണ്ണ് രണ്ടും ഇറുക്കിയടച്ച് നാവ് അണ്ണാക്കിലോട്ട് ഒട്ടിപ്പിടിച്ചൊരു വലി.

പലപ്പോഴും നമ്മളിൽ പലരും ഇത്തരത്തിൽ അച്ചാർ ഉപയോഗിക്കുന്നവരായിരിക്കും. ദിവസവും ഉച്ചക്കും രാത്രിയും ഒക്കെ ചോറിനൊപ്പം അച്ചാറ് പതിവാക്കുന്നവരും കുറവായിരിക്കില്ല. അല്ലെങ്കിൽ കഞ്ഞി കുടിക്കുമ്പോൾ കുറച്ച് ചമ്മന്തിയും അതിനോടൊപ്പം തന്നെ കുറച്ച് അച്ചാറും ചേർത്ത് കഴിക്കുന്നവരായിരിക്കും നമ്മളിൽ പലരും. മാമ്പഴക്കാലമായാൽ മാങ്ങയൊക്കെ സൂക്ഷിച്ച് ഉപ്പിലിട്ട് വെച്ച് മഞ്ഞു കാലമാകുമ്പോൾ അച്ചാറിട്ട് കഴിക്കുന്ന നാട്ടുമ്പുറക്കാരും നമുക്കിടയിലുണ്ടാകും. എന്നാൽ ഇത്തരത്തിൽ ദിവസവും അച്ചാറ് കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ?

അച്ചാറ് കഴിക്കാത്തവരായിട്ട് ആരും ഉണ്ടാകില്ല എന്ന് ആദ്യം തന്നെ പറഞ്ഞുവല്ലോ. എന്നാൽ ഇത്തരത്തിൽ നിരന്തരമായി അച്ചാറ് കഴിക്കുന്നവർക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ദിവസവും അച്ചാറ് കഴിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കും: 

ദിവസവും ചോറിനൊപ്പമോ അല്ലാതെയോ അച്ചാറ് കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വേറൊന്നും കൊണ്ടല്ല, ഇതിനുള്ള കാരണം എന്താണെന്ന് പറഞ്ഞാൽ അച്ചാറിൽ അടങ്ങിയിട്ടുള്ള എരിവും എണ്ണയുമൊക്കെയാണ്. അച്ചാറിൽ അമിതമായി മുളക് ഇടുന്നതും ശരീരത്തിന് അത്ര നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക അത് കൊണ്ട് തന്നെ നിത്യവും അച്ചാറ് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരൽപം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ചുരുക്കം.

അച്ചാറ് സ്ഥിരമാക്കിയവരിൽ അൾസറിനുള്ള സാധ്യ കൂടുതലാണ്: 

നിത്യവും അച്ചാറ് കഴിക്കുന്നവരിൽ അൾസറിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇതിന് പിന്നിലെ കാരണം എന്ന് പറയുന്നത് അച്ചാറിൽ അമിതമായി ഉപയോഗിക്കുന്ന മുളകാണ്. പലരും നല്ല എരിവുള്ള മുളകായിരിക്കും അച്ചാറുകളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള മുളക് ഉപയോഗിച്ച് ഉണ്ടാക്കിയ അച്ചാറുകൾ സ്ഥിരമായി കഴിച്ചാൽ അൾസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അച്ചാറ് സ്ഥിരമായി കഴിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അങ്ങനെ അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനെ അത് പ്രതികൂലമായി ബാധിക്കും എന്ന് അറിഞ്ഞിരിക്കുക.
Weight Loss Challenge Day 9 – ദിവസവും 5 മിനിറ്റ് നേരം 4-7-8 ശ്വസനരീതി പരിശീലിക്കുക

അച്ചാറുകൾ കൂടുതൽ കഴിക്കുന്നവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: 

ചിലയിടങ്ങിളിൽ അച്ചാറിന് മധുരം ചേർക്കാറുണ്ട്. ഇത്തരത്തിൽ രുചിക്കായി അമിതമായി പഞ്ചസാരയും മറ്റു കൃത്രിമ മധുരങ്ങളും ചേർക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കും. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള അച്ചാറുകളും സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുക.

ദിവസവും അച്ചാറ് കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ ഉണ്ടാക്കാനുള്ളസാധ്യത വർധിപ്പിക്കും: 

അച്ചാറ് ദിവസവും ഉപയോഗിക്കുന്നതിലൂടെ കൊളസ്ട്രോൾ വരുത്താനുള്ള സാധ്യത വർധിപ്പിക്കും. കടകളിൽ നിന്ന് ലഭിക്കുന്ന അച്ചാറുകളിൽ ധാരാളം എണ്ണ അടങ്ങിയിട്ടുണ്ടാകും. ഇത് ശരീരത്തിലെത്തിയാൽ കൊളസ്ട്രോൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ അച്ചാറ് സ്ഥിരമായി കടകളിൽ നിന്ന് വാങ്ങിക്കഴിക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Weight Loss Challenge Day 5 – റെസ്റ്റോറന്റ് ഭക്ഷണത്തിനും ഫുഡ് ഓർഡറിങ് ആപ്പുകൾക്കും വേണം നിയന്ത്രണം

ബിപി വർധിക്കാൻ ഇത് കാരണമാകും: 

പലപ്പോഴും അച്ചാറുകളിൽ ധാരാളം ഉപ്പ് ചേര്‍ക്കാറുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. സ്ഥിരമായി അച്ചാര്‍ കഴിക്കുന്നവരുടെ മറ്റൊരു പ്രശനമാണ് ബിപി. അതുകൊണ്ടുതന്നെ ബിപിയുള്ളവര്‍ അച്ചാര്‍ കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്. ദിവസവും അച്ചാറ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന് അറിഞ്ഞിരിക്കുക.

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

4 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

7 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

9 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

17 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

1 day ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago