ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്.
ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനമായ നാളെയാണ് പുരസ്‌കാരം നല്‍കുന്നത്. രാവിലെ 9 മണിയ്ക്ക് സന്നിധാനം വലിയ നടപ്പന്തലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നല്‍കുന്നത്.
രാജു എബ്രഹാം എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ കെ.എസ്.രവി, എന്‍.വിജയകുമാര്‍, ആന്റോ ആന്റണി എംപി, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ദേവസ്വം ഓംബുഡ്സ്മാന്‍ പി.ആര്‍.രാമന്‍, ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ശബരിമല ഹൈപവര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേവസ്വം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ജ്യോതിലാല്‍ പ്രശസ്തിപത്രം വായിക്കും. തുടര്‍ന്ന് ഇളയരാജയുടെ സംഗീതവിരുന്നുമുണ്ടാകും.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…