ചേരുവകള്‍
ഇഞ്ചി – 250 ഗ്രാം
തേങ്ങ – 1 എണ്ണം ( ചിരവിയത് )
മുളക് പൊടി – അര ടി സ്പൂണ്‍
മല്ലി പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി – അര ടി സ്പൂണ്‍
വാളന്‍ പുളി – രണ്ടു നെല്ലിക്കാ വലിപ്പത്തില്‍
ശര്‍ക്കര – 20 ഗ്രാം
വറ്റല്‍ മുളക് – 4 എണ്ണം
പച്ചമുളക് – 5 എണ്ണം
കറിവേപ്പില
കടുക്
എണ്ണ
തയാറാക്കുന്ന വിധം
ഇഞ്ചി ചെറുതായി കനം കുറച്ചരിഞ്ഞു മൊരിയുന്നത് വരെ വറുക്കുക. ഇഞ്ചി വറുത്തു ബാക്കി വന്ന എണ്ണയിലെയ്ക്ക് തേങ്ങ ചെരണ്ടിയത് ഇട്ടു വറുക്കുക. ചുവന്ന നിറമാകുമ്പോള്‍ മുളക് പൊടിയും മല്ലി പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് മൂപ്പിക്കുക.ഇതെലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ചീനച്ചട്ടില്‍ കൂടുതല്‍ കറിവേപ്പില ഇട്ടു കടുകും വറ്റല്‍ മുളകും താളിച്ച്, അതില്‍ പച്ചമുളകും ചേര്‍ത്തു നന്നായി വറുക്കുക.
ആവശ്യത്തിനു ഉപ്പും പുളിവെള്ളവും (പുളി പിഴിഞ്ഞത്) ചേര്‍ത്ത്ചെറുതായി തിളപ്പിക്കുക. ഇതിനകത്ത് അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി-തേങ്ങാ ചേരുവ ചേര്‍ത്തു കുറുകുന്നത് വരെ തിളപ്പിക്കുക. തിളച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ചിരകി ചേര്‍ക്കണം.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…
കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…