കരിഞ്ചീരകം അഥവാ ബ്ലാക് സീഡ്‌സ് ചിലപ്പോഴെങ്കിലും നാം പാചകത്തില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. അതും അപൂര്‍വമായേ ഉപയോഗിയ്ക്കാറുളളൂ. നൈജെല്ല സറ്റൈവ എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. തൈമോക്വീനോണ്‍ എന്ന ബയോ ആക്ടീവ് ഘടകം അടങ്ങിയ ഒന്നാണ് ഇത്. ഇതിട്ട് എണ്ണ കാച്ചി തലയില്‍ തേയ്ക്കുന്നത് പലരും ചെയ്യുന്നതാണ്. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണിത്. കരിഞ്ചീരകത്തിന് നാം അത്ര പ്രാധാന്യം നല്‍കാറില്ലെങ്കിലും ഇത് ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്.
ശരീരത്തിന് രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി നല്‍കാന്‍ തേനും കരിഞ്ചീരക ഓയിലും ചേര്‍ന്നുള്ള ഈ കോമ്പോ ഏറെ നല്ലതാണ്. തേനിലും ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കരിംജീരകം ടോണ്‍സില്‍, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള ടോണ്‍സില്ലോഫാരിന്‍ജിറ്റിസിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്. ഓര്‍മ ശക്തിയ്ക്കും ബുദ്ധി ശക്തിയ്ക്കും 1 സ്പൂണ്‍ കരിഞ്ചീരക തൈലം പുതിനയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. കരിംജീരകത്തിലെ തൈമോക്വിനോണ്‍ എന്ന ഘടകം പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ രോഗങ്ങളില്‍ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിയ്ക്കുന്ന ഒന്നു തന്നെയാണ്.
കുടല്‍, വയര്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് കരിഞ്ചീരകം. ഒരു കപ്പു കട്ടന്‍ ചായയില്‍ 2.5 മില്ലി കരിഞ്ചീരക തൈലം ചേര്‍ത്ത് വെറും വയറ്റിലും രാത്രിയിലും കഴിയ്ക്കാം. പൈല്‍സ് കാരണമുള്ള മലബന്ധത്തിനും നല്ലൊരു പരിഹാരമാണ് ഇത്. ഒരു സ്പൂണ്‍ വിനാഗിരി, 2.5 മില്ലി കരിഞ്ചീരക തൈലം എന്നിവ കലര്‍ത്തി രാവിലെ പ്രാതലിന് മുന്‍പും രാത്രി ഭക്ഷണ ശേഷവും കഴിയ്ക്കുന്നതു സന്ധി വേദന, വാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ളൊരു മരുന്നു കൂടിയാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…