ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അയമോദകം, ആപ്പിൾ സിഡർ വിനാഗിരി (എസിവി), തുളസി വെള്ളം, പെരുംജീരകം, ഇഞ്ചി എന്നിവ അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നുണ്ട്.
അയമോദകം
വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായകമാണ് അയമോദകം. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായകമാണ്.
ആപ്പിൾ സിഡർ വിനാഗിരി (എസിവി)
ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു.
തുളസി വെള്ളം
ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാണ് തുളസി വെള്ളം. അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തിലും ഇത് ഏറെ ഫലപ്രദമാണ്. ചായയിൽ തുളസിയില ചേർക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പെരുംജീരകം
അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് എളുപ്പത്തിൽ മോചനം നേടാൻ പെരുംജീരകം സഹായിക്കും. പെരുംജീരക വെള്ളം ദഹനത്തെ എളുപ്പമാക്കാൻ ഫലപ്രദമാണ്.
ഇഞ്ചി
ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്. ദിവസവും ഇഞ്ചിയിട്ട ചായയോ ഇഞ്ചി വെള്ളമോ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…