Ireland

അയർലണ്ടിൽ പ്രവാസി സമൂഹത്തിനെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങളിൽ പരാതിയുമായി വേൾഡ് മലയാളി കൗൺസിൽ രംഗത്ത്

ഡബ്ലിൻ : സമൂഹമാധ്യമമായ ‘എക്സ് ‘ൽ കൂടി അയർലണ്ട് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും, പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിർപ്പുമായി വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ്. അയർലണ്ട് സ്വദേശി നടത്തിയ പരാമർശങ്ങൾ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. മറ്റ് സമൂഹ മാധ്യമങ്ങളിൽ കൂടിയും പ്രവാസികൾക്കെതിരായ നീക്കം നടക്കുന്നുണ്ട്.ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും, അക്രമാസക്തതയും തടയാൻ ഗവ. ഇടപെടണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ ജസ്റ്റിസ് മിനിസ്റ്റർക്കും, ഗാർഡ കമ്മീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു.

അയർലണ്ടിലെ ഇന്ത്യൻ അംബാസഡർക്കും പരാതി നൽകിയിട്ടുണ്ട്. ഗവൺമെന്റ് നൽകിയ വിസയിലും വർക്ക്‌പെർമിറ്റിലും ഇവിടെ വന്ന് ജോലി ചെയ്യുകയും, ബിസിനസ് ചെയ്യുകയും,സ്റ്റുഡന്റ് വിസയിൽ എത്തി പഠിക്കുകയും പാർട്ട്‌ ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയിൽ പറയുന്നു.വിദേശീയ വിദ്വേഷത്തിന്റെ പേരിൽ നടക്കുന്ന അപലപനീയമായ പ്രവൃത്തികൾക്ക് കുടിയേറ്റക്കാർ ഇരയാവുന്നത് തടയാൻ ഗവണ്മെന്റിന്റെ സത്വരമായ നടപടികൾ ഉറപ്പു വരുത്തണമെന്ന് വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രോവിൻസ് യോഗം ആവശ്യപ്പെട്ടു.

https://x.com/Mick_O_Keeffe/status/1794012413567660254

ചെയർമാൻ ദീപു ശ്രീധർ, പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ,യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ടും മുൻ ഗ്ലോബൽ വൈസ് ചെയർമാനുമായ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയൻ വൈസ് ചെയർമാനും മുൻ ഗ്ലോബൽ വൈസ് ചെയർമാനുമായ ബിജു വൈക്കം, യൂറോപ്പ് റീജിയൻ വൈസ് ചെയർമാൻ സുനിൽ ഫ്രാൻസീസ്, കോർക്ക് യൂണിറ്റ് പ്രസിഡന്റും, മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഷാജു കുര്യൻ, മുൻ ചെയർമാൻ ജോൺസൺ ചക്കാലക്കൽ,വൈസ് പ്രഡിഡന്റുമാരായ ജോർജ്കുട്ടി പുറപ്പന്താനം,സിറിൽ തെങ്ങുംപള്ളിൽ,മാർട്ടിൻ പുലിക്കുന്നേൽ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്,യൂത്ത് ഫോറം പ്രസിഡണ്ട്‌ ജിജോ പീടികമല,മെഡിക്കൽ ഫോറം പ്രസിഡണ്ട്‌ രാജൻ പൈനാടത്ത്, ബിനോയി കുടിയിരിപ്പിൽ,വിമൻസ് ഫോറം ഗ്ലോബൽ വൈസ് പ്രസിഡന്റും അയർലണ്ട് പ്രോവിൻസ് ചെയർപേഴ്സണുമായ ജീജ ജോയി വർഗീസ്,പ്രസിഡണ്ട്‌ ജൂഡി ബിനു,സെക്രട്ടറി രഞ്ജന മാത്യു,ലീന ജയൻ, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.ഇക്കാര്യത്തിൽ എല്ലാ പ്രവാസികളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു.ഗവൺമെന്റുമായി കൂടുതൽ ചർച്ച നടത്താൻ ചെയർമാൻ ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

3 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

5 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

6 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago