ഹൃദയാഘാതമെന്നത് എത്രമാത്രം ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നൊരു അവസ്ഥയാണെന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. പലപ്പോഴും നേരത്തെ ഹൃദയം പ്രശ്നത്തിലാണെന്നത് തിരിച്ചറിയാൻ സാധിക്കാത്തതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പായി ശരീരം ഇതിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിക്കും.
ഈ ലക്ഷണങ്ങള്‍ എല്ലാം എല്ലാവരിലും ഒരുപോലെ വരണമെന്നില്ല. ചിലരില്‍ ഹാര്‍ട്ട് അറ്റാക്ക് വളരെ ‘സൈലന്‍റ്’ ആയും സംഭവിക്കാം. എങ്കില്‍പ്പോലും ഏതെങ്കിലും ലക്ഷണങ്ങള്‍ മിക്ക കേസുകളിലും കാണാമെന്നതാണ് വാസ്തവം. എന്തെല്ലാമാണ് ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളെന്നത് ഇന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ ഹൃദയാഘാതത്തിന്‍റെ ഭാഗമായി രോഗി രാത്രിയില്‍ കാണിക്കുന്ന ചില ലക്ഷണങ്ങൾ ഇവയാണ്.
1. രാത്രിയില്‍ കിടക്കുമ്പോള്‍ ഹൃദയത്തിന്‍റെ പ്രശ്നം മൂലമുണ്ടാകുന്ന അസ്വസ്ഥത ശ്വാസതടസത്തിലേക്ക് നീങ്ങാം. ഹൃദയാഘാതത്തിന്‍റെ ആദ്യസൂചനകളിലൊന്ന് കൂടിയാണ് ഇങ്ങനെ ശ്വാസതടസം അനുഭവപ്പെടുന്നത്. അതിനാല്‍ അസാധാരണമായ രീതിയില്‍ രാത്രിയില്‍ ശ്വാസതടസം നേരിട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.
2. ഹൃദയാഘാതത്തിന്‍റെ ഭാഗമായി അമിതമായി വിയര്‍ക്കുന്നതിനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഇതും അധികവും രാത്രിയിലാണ് സംഭവിക്കുക. അതിനാല്‍ തന്നെ രാത്രിയില്‍ പതിവില്ലാത്ത വിധം അമിതമായി വിയര്‍ക്കുന്നത് കാണുകയാണെങ്കിലും ആശുപത്രിയിലെത്തി പരിശോധന നടത്തുന്നതാണ് ഉചിതം. മറ്റ് ചില ആരോഗ്യപ്രശ്നങ്ങളില്‍ കൂടി ഇതേ ലക്ഷണം കാണാമെന്നതിനാല്‍ വിയര്‍ക്കുന്നതോടെ ആശങ്കപ്പെടേണ്ടതില്ല.
3. രാത്രിയില്‍ പതിവില്ലാത്ത വിധം കുത്തിക്കുത്തി ചുമ വരുന്നതും ഹൃദയാഘാത സൂചനയാകാം. ഹൃദയം അപകടത്തിലാണെന്നതിന്‍റെ സൂചനയായി ഇങ്ങനെ രാത്രി വൈകുമ്പോള്‍ ചുമ വരാം. അതേസമയം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ അലര്‍ജിയോ മറ്റോ ഉള്ളവരിലും ഇങ്ങനെ കാണാമെന്നതിനാല്‍ പരിശോധിച്ച ശേഷം മാത്രമേ കാരണം ഉറപ്പിക്കാൻ സാധിക്കൂ.
4. രാത്രി കിടന്ന ശേഷം അല്‍പം കഴിയുമ്പോള്‍ കാലിലും പാദങ്ങളിലും മറ്റും നീര് പ്രത്യക്ഷപ്പെടുന്നതും ഹൃദയാഘാത സൂചനയായി വരാറുണ്ട്. ഹൃദയം കൃത്യമായി പമ്പിംഗ് ചെയ്യാനാകാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
5. ചിലര്‍ക്ക് രാത്രിയില്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത് സാധാരണമായി ഉണ്ടാകുന്നതാണ്. എന്നാല്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് മുന്നോടിയായും ചിലരില്‍ കൂര്‍ക്കംവലിയുണ്ടാകാം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ശ്വസനത്തെ തടസപ്പെടുത്തുന്നത് മൂലം ഉറക്കവും പ്രശ്നത്തിലാകുന്നുവെന്നതിന്‍റെ ലക്ഷണമാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ഹൃദയാഘാതത്തില്‍ മാത്രമല്ല- നേരത്തേ സൂചിപ്പിച്ചത് പോലെ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലും അസുഖങ്ങളിലുമെല്ലാം കാണാം എന്നതിനാല്‍ ഇവ കണ്ടാലും ഉടനടി ഉത്കണ്ഠപ്പെടുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. ക്ഷമയോടെ വൈദ്യസഹായം തേടുകയാണ് വേണ്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…