Ireland

നവജാത ശിശുക്കൾക്ക് Spinal Muscular Atrophy (SMA) പരിശോധന അടുത്ത വർഷം മുതൽ

നാഷണൽ ന്യൂബോൺ ബ്ലഡ്‌സ്‌പോട്ട് സ്‌ക്രീനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി നവജാത ശിശുക്കൾക്ക് Heel prick ടെസ്റ്റ്‌ എന്നറിയപ്പെടുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി (SMA) പരിശോധണ ഉടൻ ആരംഭിക്കും. ഹീൽ പ്രിക് ടെസ്റ്റിൽ നിലവിൽ ഒമ്പത് അപൂർവവും ഗുരുതരവുമായ രോഗങ്ങൾക്കുള്ള പരിശോധന ഉൾപ്പെടുന്നു. നവജാതശിശുക്കൾ ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരുടെ കാലിൽ നിന്ന് രക്തമെടുത്താണ് പരിശോധന നടത്തുന്നത്. ഈ ലിസ്റ്റിലേക്ക് SMA ചേർക്കണമെന്ന് നിരവധി ആരോഗ്യ വിദഗ്ധരും അഭിഭാഷക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പരിശോധനയിൽ ഈ SMA ചേർക്കാൻ HSEയോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി Stephen Donnelly അറിയിച്ചു. National Screening Advisory Committee യുടെ ശുപാർശയെ തുടർന്നാണ് നടപടി. SMAയ്ക്കുള്ള പരിശോധന കൂട്ടിച്ചേർക്കണമെന്ന് അഭ്യർത്ഥിച്ച് HSEക്ക് കത്തെഴുതിയതായി ഡോണലി പറഞ്ഞു. സുപ്രധാനമായ ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അടുത്ത വർഷത്തോടെ ഈ വ്യവസ്ഥ പട്ടികയിൽ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

എസ്എംഎ ഒരു ഡീജനറേറ്റീവ് രോഗമാണ്. ഇതിന്റെ ഏറ്റവും രൂക്ഷമായ ഘട്ടം SMA Type I ആണ്. ചികിത്സയും വെന്റിലേറ്ററി പിന്തുണയും ഇല്ലെങ്കിൽ, SMA Type 1 ബാധിച്ച 90% കുട്ടികളും രണ്ട് വയസ്സിന് മുമ്പ് മരണപ്പെടും. അയർലണ്ടിൽ ഓരോ വർഷവും ആറ് കുഞ്ഞുങ്ങൾക്ക് SMA രോഗം ബാധിക്കുന്നുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

4 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

5 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

12 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

24 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

1 day ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

1 day ago