Categories: Health & Fitness

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

കിഡ്നി സ്റ്റോൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കല്ല് വൃക്കയിൽ ഒതുങ്ങിയിരിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. കല്ലിന്റെ സ്ഥാനം മാറുകയോ അല്ലെങ്കിൽ കല്ലിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

കല്ലിന് അനക്കം സംഭവിക്കുന്നതും രോഗലക്ഷണങ്ങളിൽ ഉൾക്കൊള്ളിക്കാം. കല്ല് വൃക്കയിൽ നിന്ന് ഇറങ്ങിവരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ആദ്യകാലങ്ങളിൽ വയറിന്റെ പിൻഭാഗത്തായാണ് വേദന അനുഭവപ്പെടുക. ഇങ്ങനെയുണ്ടാകുന്ന വേദന താഴോട്ടുവരികയും അടിവയറ്റിൽ അനുഭവപ്പെടുകയും ചെയ്യും. ജനനേന്ദ്രിയത്തിൽ വരെ വേദന അനുഭവപ്പെടാം. ഈ അവസ്ഥയിൽ വേദന അതിശക്തമായിരിക്കും.

ഇടവേളകളിലായിട്ടാകും വേദന അനുഭവപ്പെടുന്നത്. രോഗിയുടെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ അസ്വസ്ഥതകളാണ് ഇതുമൂലം ഉണ്ടാവുന്നത്. അതികഠിനമായ വേദന കാരണം ഇരിക്കുവാനോ കിടക്കുവാനോ പോലും കഴിയാത്ത അവസ്ഥയും ഉണ്ടാകാം. ചില രോഗികളിൽ ഓക്കാനവും ഛർദ്ദിയും കാണാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കുവാൻ തോന്നുക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ഇവ കാരണം, രാത്രികാലത്തെ ഉറക്കത്തെപോലും സാരമായി ബാധിക്കാറുണ്ട്.

മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും അനുഭവപ്പെടാറുണ്ട്. ചിലരിൽ രക്തത്തോടുകൂടി മൂത്രം വരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതോടൊപ്പം അണുബാധ കൂടിയുണ്ടായാൽ പനിയും വിറയലും വരാം. വൃക്കയിലെ വലിയ കല്ലുകൾ മൂത്ര ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നവയാണ്. ഈ അവസ്ഥയിൽ ഇടയ്ക്ക് പഴുപ്പും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെല്ലാം തന്നെ വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നവയാണ്. വൃക്കകളിലെ കല്ലുണ്ടാകുന്നതിന് പ്രധാനകാരണങ്ങളായി കണക്കാക്കപ്പെടുന്നത്, നാം കുടിക്കുന്ന വെള്ളത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ് എന്നതാണ്. വെള്ളം കുടിക്കാതിരിക്കുന്നവർക്കും ഇതുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആയുർവേദത്തിൽ ഇതിനെ അശ്മരി എന്നാണ് വിശേഷിപ്പിക്കുന്നത്. കല്ല് എന്നതാണ് അശ്മരി എന്നതിന്റെ അർത്ഥം. ആയുർവേദ പ്രകാരം എട്ടുതരം അശ്മരികളാണുള്ളത്.
കല്ലുകളിൽ അന്തർലീനമായിരിക്കുന്ന രാസവസ്തുക്കളുടെ ഘടനാപരമായ സവിശേഷതകൾ അടിസ്ഥാനമാക്കിയാണ് തരംതിരിവ്.

ശരീരത്തിലെഎല്ലാ വിഷാംശങ്ങളും പുറന്തള്ളുന്ന ജോലി ചെയ്യുന്നത് കിഡ്നികളാണ്. ഒരു തരത്തിൽ ശരീരത്തിന്റെ അരിപ്പയായി കിഡ്നി പ്രവർത്തിക്കുന്നു എന്ന് പറയാം. കിഡ്നികൾക്കു ദോഷം സംഭവിക്കാവുന്ന അനേകം ആഹാരസാധനങ്ങളും പാനീയങ്ങളും ഉണ്ട്. ഇവയിൽ പ്രധാനിയാണ് സോഡ. സ്ഥിരമായി സോഡ ഉപയോഗിക്കുന്നവർക്ക് കിഡ്നിയിലെ രോഗങ്ങൾ വളരെ പെട്ടെന്ന് പിടിപെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡ് സ്റ്റോണിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നതായി കണ്ടുവരുന്നു. ഫോസ്‌ഫോറിക് ആസിഡ് കാത്സ്യം പോലുള്ളവയുമായി ചേർന്ന് നെഫ്രോണുകൾഎന്ന കിഡ്നിയുടെ പ്രധാനഭാഗത്തെ ബാധിക്കുന്നു.

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

1.വെള്ളം ധാരാളമായി കുടിക്കുക. നമ്മുടെ ശരീരത്തിലെ മാത്രമല്ല കിഡ്നിയുടെ വിഷാംശം പുറന്തള്ളാനും ഇത് വളരെ പ്രധാനമാണ്.

2. മൂത്രമൊഴിക്കാതെ ദീർഘനേരം ഇരിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതല്ല.

3. ഇല വർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതും വളരെ നല്ലതാണ്.

4. അധികം എരിവും മസാലയും അടങ്ങിയ ഭക്ഷണവും ഒഴിവാക്കേണ്ടതാണ്.

5. പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കണം.

6. സ്‌ട്രെസ്, ടെൻഷൻ എന്നിവയും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

7. കിഡ്നി സ്റ്റോൺ സാധ്യത ഉള്ളവർ കഴിയുന്നതും കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.

8. എള്ളിന്റെ അളവ് ആഹാരക്രമത്തിൽ കൂട്ടുന്നത് ഗുണകരമാണ്.

9. നല്ല ഉറക്കവും കിഡ്നിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

10. വേദന സംഹാര ഗുളികകളുടെ അമിതഉപയോഗവും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.


Newsdesk

Share
Published by
Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

27 mins ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

2 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

4 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

5 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

1 day ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

1 day ago