ബെര്‍ലിന്‍: കൊവിഡ് 19 ല്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുമ്പുതന്നെ ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന നഗരമായ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
ജര്‍മ്മനി-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ രോഗം പകരാതിരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ജര്‍മ്മന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യന് അത്ര ദോഷകരമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യൂറോപ്പില്‍ പന്നി മാംസ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ജര്‍മനി. പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്‍ പന്നി മാംസമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ നിന്നുള്ള പന്നിയിറച്ചിക്ക് ചൈനയില്‍ ആവശ്യക്കാരേറെയായിരുന്നു.തുടര്‍ന്ന് ലക്ഷക്കണക്കിന് പന്നികളെയാണ് ഇറച്ചിക്കായി ഉപയോഗിച്ചത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രാന്‍ബര്‍ഗില്‍ നിന്നുള്ള പന്നിയിറച്ചി വില്‍പ്പനയും കയറ്റുമതിയും നിയന്ത്രിക്കുമെന്ന് ജര്‍മ്മന്‍ കൃഷി മന്ത്രി ജൂലിയ കോക്ലനര്‍ അറിയിച്ചു.
യൂറോപ്യന്‍ യൂണിയനുമായുള്ള പന്നിയിറച്ചി വ്യാപാരം വൈറസ്.
ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്ന് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ മാംസ ഉത്പാദക പ്ലാന്റിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈ പ്ലാന്റ് പൂട്ടിയിാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…