Categories: Health & Fitness

ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍;ശ്രീചിത്രയ്ക്ക് അമേരിക്കന്‍ പേറ്റന്‍റ്

തിരുവനന്തപുരം: ക്യാന്‍സര്‍ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പേറ്റന്റ്. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കാണ് പേറ്റന്റ്.

ശ്രീചിത്രയിലെ ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.വ്യാവസായിക അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യ കൈമാറാന്‍ തയ്യാറാണെന്ന് ശ്രീചിത്ര ഡയറക്ടര്‍ വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണം. കുര്‍ക്കുമിന്‍, ഹ്യൂമന്‍ പ്ലാസ, ആല്‍ബുമിന്‍, ഫൈബ്രുനോജന്‍ എന്നീ പ്രോട്ടീനുകള്‍ ചേര്‍ത്ത് കനംകുറഞ്ഞ പാളികള്‍ തയ്യാറാക്കിയാണ് ചികിത്സ.

ക്യാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ പാളി പതിപ്പിക്കും. ടിഷ്യു ഫ്‌ളൂയിഡ് വഴി കുര്‍ക്കുമിന്‍ ക്യാന്‍സര്‍ ബാധിത കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പടരുന്നതിനെ പ്രതിരോധിക്കുംകുര്‍ക്കുമിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഇത് ക്യാന്‍സര്‍ ബാധിത ശരീര ഭാഗങ്ങളില്‍ എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. യുഎസ് പേറ്റന്റ് ലഭിച്ചതോടെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സാങ്കേതിക വിദ്യ മരുന്നു കമ്പനികള്‍ക്ക് കൈമാറും. പിന്നീട് നിയമപരമായ അനുമതികള്‍ വാങ്ങുന്നത് അവരുടെ ചുമതലയാണ്.

കുര്‍ക്കുമിനും ആല്‍ബുമിനും സംയോജിപ്പിച്ച് കീമോതെറാപ്പിക്ക് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ശ്രീചിത്ര നേരത്തെ വികസിപ്പിച്ച് കൈമാറിയിരുന്നു. ഇതിനുള്ള പേറ്റന്റ് ഉടന്‍ ലഭിക്കുമെന്നാണ് സൂചന.ക്യാന്‍സര്‍ ചികിത്സയില്‍ മഞ്ഞളിന്‍റെ ഉപയോഗത്തെകുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഗവഷണങ്ങള്‍ നടന്നിട്ടുണ്ട്.അമേരിക്കയിലെ സെന്‍ട്രല്‍ ഫ്ലോറിഡ സര്‍വകലാശാലയിലും നെമോര്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുട്ടികളിലുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ മഞ്ഞളിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു.  

അമേരിക്കയിലെ എമോറ യുനിവേഴ്സിറ്റിയില്‍ നടന്ന പഠനത്തില്‍ വായിലുണ്ടാകുന്ന ക്യാന്‍സര്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.വയിലെയും ഗര്‍ഭാശയത്തിലെയും ക്യാന്‍സറിന് കാരണമാകുന്നത് ഹ്യുമന്‍ പാപ്പിലോമ എന്ന വൈറസ് ആണ്.ഈ വൈറസിന്‍റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഒക്സിഡെന്റായ കുര്‍ക്കുമിന് കഴിയുമെന്നായിരുന്നു ഗവേഷകര്‍ കണ്ടെത്തിയത്.നിലവിലുള്ള കീമോതെറാപ്പിയില്‍ ക്യാന്‍സര്‍ രോഗമുള്ള കോശങ്ങള്‍ക്കൊപ്പം രോഗമില്ലാത്തവയും നശിപ്പിക്കപ്പെടുന്നുണ്ട്. ഇത് മൂലം മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകാറുണ്ട്.

എന്നാല്‍ കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതിക വിദ്യ വരുന്നതോടെ പാര്‍ശ്വ ഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാകുകയും ചെലവ് കുറയുകയും ചെയ്യുമെന്നാണ് ചികിത്സാ വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സര്‍ ചികിത്സാരംഗത്ത് മാത്രമല്ല ,ചര്‍മ്മ രോഗം തടയാനും സൗന്ദര്യസംരക്ഷണത്തിനും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഒക്കെ ഔഷധമായി മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

13 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

14 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

15 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

1 day ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

1 day ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

1 day ago