ഫ്രഞ്ച് ഗയാന: ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജി സാറ്റ് 30 ന്‍റെ വിക്ഷേപണം വിജയകരം. യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.
പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോർട്ടിൽ നിന്ന് ജി സാറ്റ് വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം നടത്തിയത്. 2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ജി-സാറ്റ് 30. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിച്ച് , ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്‍ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് ജിസാറ്റ് 30 മുതൽ കൂട്ടാകും.
ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ കണക്കുകൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…