Categories: Health & Fitness

ബ്യുബോണിക് പ്ലേഗ്; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരി; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ബ്യുബോണിക് പ്ലേഗ്; കേട്ടാല്‍ തന്നെ മനസ്സിലാവും ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിയുടെ തുടക്കമാണ് എന്ന്. ഇന്ന് ലോകം മുഴുവന്‍ കൊറോണ വൈറസ് ബാധയെ നേരിടാന്‍ ശ്രമിക്കുന്നതിനിടയില്‍, ബ്യൂബോണിക് പ്ലേഗിന്റെ ഒരു സംശയം വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബ്യുബോണിക് പ്ലേഗിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വ്യക്തിയില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടനേ തന്നെ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഉടനേ തന്നെ അധികൃതരെ വിവരമറിയിക്കണം.

2020 അവസാനം വരെ ഈ വ്യാധി നില്‍ക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരും എന്ന് തന്നെയാണ് ഇപ്പോഴത്തെ നിലവിലുള്ള അവസ്ഥ. പ്ലേഗ് പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഇരുപത്തി ഏഴ് കാരനും സഹോദരനും ആണ് രോഗബാധ സ്ഥിരീകരിച്ചത്. എന്താണ് ബ്യൂബോണിക് പ്ലേഗ്, എന്താണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

എന്താണ് ബ്യൂബോണിക് പ്ലേഗ്?

ഒരു ബാക്ടീരിയ മൂലമുണ്ടാകുന്ന പ്ലേഗിന്റെ ഏറ്റവും സാധാരണമായ രൂപമാണ് ബ്യൂബോണിക് പ്ലേഗ്. അടിസ്ഥാനപരമായി, പ്ലേഗ് പ്രധാനമായും മൂന്ന് തരത്തിലാണ് ഉള്ളത്. ബ്യൂബോണിക്, സെപ്റ്റിസെമിക്, ന്യുമോണിക് – ശരീരത്തിന്റെ ഏത് ഭാഗമാണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇത് തരം തിരിക്കുന്നത്. രോഗപ്രതിരോധവ്യവസ്ഥയുടെ ഒരു ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തെ ബ്യൂബോണിക് പ്ലേഗ് ബാധിക്കുന്നു. ഇത് ലിംഫ് നോഡുകളില്‍ വീക്കം ഉണ്ടാക്കുന്നു. ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ചികിത്സിച്ചില്ലെങ്കില്‍ അണുബാധ മാരകമായേക്കാം, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ലക്ഷണങ്ങള്‍ ഇവയാണ്

ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണയായി, പ്ലേഗ് ബാധിച്ച ആളുകള്‍ക്ക് അണുബാധയ്ക്ക് രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങളുണ്ട്. ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. പനിയും തണുപ്പും പെട്ടെന്ന് ആരംഭിക്കുന്നു, തലവേദന, പേശി വേദന, ക്ഷീണം,രോഗികള്‍ക്ക്‌ വേദനയേറിയ വീര്‍ത്ത ലിംഫ് ഗ്രന്ഥികളും ഉണ്ടാവുന്നുണ്ട്‌. ബ്യൂബോസ് ബ്യൂബോസ് എന്നാണ് ഇവ അറിയപ്പെടുന്നത്‌. അവ ഒരു കോഴിമുട്ടയുടെ വലുപ്പമുള്ളതും കക്ഷം, ഞരമ്പ് അല്ലെങ്കില്‍ കഴുത്തില്‍ ആണ് ഇവ സ്ഥിതിചെയ്യുന്നത്.

എങ്ങനെ പടരുന്നു

ബ്യൂബോണിക് പ്ലേഗ് ഒരു ബാക്ടീരിയ അണുബാധയാണ്. യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗം ബാധിച്ച ഈച്ചകളുമായുള്ള സമ്പര്‍ക്കത്തിലൂടെ ഇത് വ്യാപിക്കും. രോഗം ബാധിച്ച എലി അല്ലെങ്കില്‍ ഈച്ച നിങ്ങളെ കടിക്കുമ്പോള്‍ സാധാരണയായി അണുബാധയിലേക്ക് എത്തുന്നു. രോഗം ബാധിച്ച ഒരു മൃഗത്തെ അല്ലെങ്കില്‍ വ്യക്തിയുമായി നേരിട്ട് ബന്ധപ്പെടുന്നതിലൂടെ നിങ്ങള്‍ക്ക് ബ്യൂബോണിക് പ്ലേഗ് ലഭിക്കും. ഇതിനെ പ്രതിരോധിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ചൈനയില്‍ എങ്ങനെ?

ചൈനയില്‍ ഇത് എങ്ങനെ പടര്‍ന്നു എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. എലി വര്‍ഗ്ഗത്തില്‍ പെട്ട മാമറ്റിന്റെ മാംസം ഭക്ഷിച്ചതിനെത്തുടര്‍ന്നാണ് രോഗികള്‍ക്ക് ബ്യൂബോണിക് പ്ലേഗ് പിടിപെട്ടത്. ഇത് കഴിക്കാതിരിക്കാന്‍ ജനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പെട്ട എലി വര്‍ഗ്ഗത്തില്‍ നിന്നുള്ളവയുടെ ശരീരത്തില്‍ നിന്നുള്ള ഒരു ചെള്ളാണ് രോഗം പരത്തുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ബ്യൂബോണിക് പ്ലേഗ് എങ്ങനെയാണ് ചികിത്സിക്കുന്നത്?

ശക്തവും ഫലപ്രദവുമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ബ്യൂബോണിക് പ്ലേഗ് ചികിത്സിക്കുന്നത്. ഒരാള്‍ക്ക് പ്ലേഗ് ബാധിച്ചതായി സംശയിക്കുന്നുവെങ്കില്‍ രോഗിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. ബ്യൂബോണിക് പ്ലേഗ്, നേരത്തേ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരു രോഗമാണ്. എന്നിരുന്നാലും, ചികിത്സയില്ലാത്ത അവസ്ഥ വന്നാല്‍ അണുബാധ രക്തപ്രവാഹത്തിലോ ശ്വാസകോശത്തിലോ വര്‍ദ്ധിക്കും, ഇത് ആദ്യത്തെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പ്രതിരോധ നടപടികള്‍ എന്തൊക്കെ?

ഫലപ്രദമായ വാക്‌സിന്‍ ലഭ്യമല്ലെങ്കിലും, പ്ലേഗ് ബാധിക്കാനുള്ള സാധ്യത തടയാനോ കുറയ്ക്കാനോ സഹായിക്കുന്ന മാര്‍ഗങ്ങളുണ്ട്. പ്ലേഗ് ഉണ്ടാകുന്ന ഒരു പ്രദേശത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ ഇനിപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കുന്നത് നിങ്ങള്‍ക്ക് പരിഗണിക്കാം. നിങ്ങളുടെ വീട്, ജോലിസ്ഥലം, വിനോദ മേഖലകള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള എലി ആവാസ വ്യവസ്ഥ കുറയ്ക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക. നിങ്ങളുടെ വീടും ചുറ്റുപാടുകളും എലിശല്യത്തെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളില്‍ ഈച്ചശല്യം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ ചര്‍മ്മവും പ്ലേഗ് ബാക്ടീരിയയും തമ്മിലുള്ള സമ്പര്‍ക്കം തടയാന്‍ രോഗബാധയുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറകള്‍ ധരിക്കുക.

Newsdesk

Share
Published by
Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

15 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

16 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago