ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ടു കൊലപാതകങ്ങൾ. ഇരുസംഭവങ്ങളിലുമായി മൂന്നു പേർ അറസ്റ്റിലായി. 30 വയസ്സ് പ്രായമുള്ള രണ്ടു പേരും ഒരു മധ്യ വയസ്കനുമാണ് കൊലക്കേസുകളിൽ പിടിയിലായത്.ഇവരെ ഫിംഗ്ലസ്,ബ്ലാഞ്ചാർഡ്ടൗൺ പോലീസ് സ്റ്റേഷനുകളിൽ ചോദ്യം ചെയ്തുവരുന്നു.ഫിംഗ്ളസിൽ 30 വയസ്സുള്ളയാളും നോർത്ത് ഡബ്ലിനിൽ 40കാരിയുമാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണ് യുവാവിന്റെ കൊലപാതകമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഇയാളുടെ പരിചയത്തിലുള്ള സ്ത്രീയ്ക്കും കുത്തേറ്റിട്ടുണ്ട്.
ഫിംഗ്ളസിലും നോർത്ത് ഡബ്ലിനിലുമാണ് കൊലപാതകങ്ങൾ നടന്നത്.ഫിംഗ്ളസിലാണ് ആദ്യ സംഭവം നടന്നത്.മുപ്പതുകാരനെ കോളിൻസ് പ്ലേസിലെ ഒരു വീടിന്റെ മുൻവശത്തെ
പൂന്തോട്ടത്തിൽ വൈകീട്ട് ഏഴ് മണിയോടെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗാർഡയും എമർജൻസി സർവീസുകളും സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവർ ഇപ്പോഴും ക്യാംപ് ചെയ്യുന്നുണ്ട്.ഫോറൻസിക് ടെന്റും
സ്ഥാപിച്ചിട്ടുണ്ട്. പാത്തോളജിസ്റ്റും സ്ഥലത്തെത്തിയിട്ടുണ്ട്. നോർത്ത് ഡബ്ലിൻ റോയൽ കനാൽ പാർക്കിലെ അപ്പാർട്ട്മെന്റിലാണ് 40കാരി കൊല്ലപ്പെട്ടത്. ഈ കേസിൽ 50കാരനാണ് പിടിയിലായത്.
ഫിംഗളസ് ഗാർഡാസ്റ്റേഷനിൽ ഇൻസിഡന്റ് റൂം സജ്ജീകരിച്ചിട്ടുണ്ട്.സീനിയർ അന്വേഷണ ഉദ്യോഗസ്ഥനെയും ഫാമിലി ലെയ്സൺ ഓഫീസറെയും നിയമിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഡിക്ടക്ടീവുകൾ വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർഥിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…