Ireland

പോർട്ടഡൗണിലെ സംഘർഷത്തിൽ 22 പോലീസുകാർക്ക് പരിക്കേറ്റു

പോർട്ടഡൗണിൽ രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ 20 ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രി അർമാഗ് പട്ടണത്തിൽ ഉദ്യോഗസ്ഥർക്ക് നേരെ തുടർച്ചയായ ആക്രമണം ഉണ്ടായി. 22 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പിഎസ്എൻഐ വക്താവ് പറഞ്ഞു. തുടർച്ചയായ മൂന്ന് രാത്രികളിലെ അക്രമത്തിന് ശേഷമാണ് പുതിയ ആക്രമണ സംഭവങ്ങൾ ഉണ്ടായത്. ആൻട്രിമിലെ ബാലിമെനയിൽ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ കലാപം വ്യാപിച്ചത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

വ്യാഴാഴ്ച രാത്രി വടക്കൻ അയർലണ്ടിലെ മറ്റിടങ്ങളിലും ഇടയ്ക്കിടെ സംഘർഷമുണ്ടായി. പ്രധാനമായും സമാധാനപരമായ പ്രതിഷേധങ്ങളാണ് നടന്നത്. കിഴക്കൻ ബെൽഫാസ്റ്റിലെ ടെമ്പിൾമോർ അവന്യൂ പ്രദേശം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധക്കാർ എത്തിയത്. അവോണിയൽ റോഡിലെ രണ്ട് വീടുകളുടെ ജനാലകളിലൂടെ ഇഷ്ടികകൾ എറിഞ്ഞു തകർത്ത സംഭവം വംശീയ പ്രേരിതമായതെന്ന് പോലീസ് പറഞ്ഞു. ന്യൂടൗണബെയിലെ മാൻസെ റോഡ് റൗണ്ട്എബൗട്ടിൽ ഒരു ചെറിയ തീപിടുത്തവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യൂടൗണാർഡ്‌സിൽ കുടിയേറ്റ വിരുദ്ധ വിദ്വേഷ ഗ്രാഫിറ്റിയെക്കുറിച്ച് അന്വേഷണം നടക്കുന്നു.

പോർട്ടഡൗണിൽ പോലീസ് തുടർച്ചയായ ആക്രമണത്തിന് വിധേയരായതായി അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റയാൻ ഹെൻഡേഴ്സൺ ഇന്ന് രാവിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ രാത്രി പോലീസ് സ്കോട്ട്ലൻഡിൽ നിന്നുള്ള 80 പോലീസ് ഉദ്യോഗസ്ഥർ വടക്കൻ അയർലണ്ടിൽ എത്തി. യുകെ പോലീസ് സേനകൾക്ക് പരസ്പരം പിന്തുണയ്ക്കാൻ അനുവദിക്കുന്ന മ്യൂച്വൽ എയ്ഡ് എന്ന സംവിധാനത്തിന്റെ കീഴിലാണ് അവരെ വിളിച്ചത്.പി‌എസ്‌എൻ‌ഐ ഉദ്യോഗസ്ഥർക്ക് വിശ്രമം ലഭിക്കുന്നതിനായി സ്കോട്ടിഷ് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേൽക്കും. ഇന്നലെ വരെ 41 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, 15 പേർ അറസ്റ്റിലായി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

3 hours ago

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് INMO

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…

3 hours ago

“Bade Miyan Chote Miyan – Live in Concert”; ടിക്കറ്റ് പ്രീ-സെയിൽ ഇന്ന് മുതൽ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ ടിക്കറ്റ് പ്രീ-സെയിൽ ഇന്ന്…

6 hours ago

കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…

23 hours ago

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാത്തവർക്ക് തിരിച്ചടി; 11,000ത്തിലധികം തൊഴിലന്വേഷകരുടെ ആനുകൂല്യം വെട്ടിക്കുറച്ചു

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…

1 day ago

ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങൾക്ക് അഭിമാന നേട്ടം; അയർലണ്ടിന് കിരീടവും റണ്ണേഴ്സ്-അപ്പ് സ്ഥാനവും

ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…

1 day ago