ഓണം, ജാതി മത ഭേദമന്യേ മലയാളികളുടെ ഒരേയൊരു വികാരം..
വേറെ എന്തെല്ലാം ഒഴിവാക്കിയാലും ഇതൊഴിവാക്കാൻ നമ്മുക്ക് പറ്റില്ല.. പ്രവാസികളാണെങ്കിൽ പറയുകയും കൂടി വേണ്ട..
ഇക്കുറി ഓണത്തിന് emerald island എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു അയർലൻഡിൽ, മലയാളികൾ അത്യാവശ്യം തിങ്ങി പാർക്കുന്ന ബ്ലാഞ്ചർട്സ്ടൌൺ എന്ന കുഞ്ഞു പ്രദേശത്തെ മലയാളികൾ ഒത്തൊരുമിച്ചു കൂടി മാവേലിയെ വരവേൽക്കാൻ ഒരുങ്ങുന്നു..
ഓഗസ്റ്റ് മാസം 26ആം തീയതി രാവിലെ 10:30 നു ആരംഭിക്കുന്ന പരിപാടികളിൽ പതിവ് ഓണപരിപാടികളിലെ ഓണകളികളും വടംവലിയും ഓണസധ്യക്കുമെല്ലാം പുറമെ, വ്യത്യസ്തമായ ഫാമിലി ഗയിമുകളും ഉൾപ്പെടുത്തി, kudil ബാൻ്റിന്റെ സംഗീത നിശയോട് കൂടി വൈകുനേരം 6.30ന് അവസാനിക്കുമ്പോൾ ഓർമകളിൽ സൂക്ഷിക്കുവാനുള്ള ഒരു ദിവസമായി അന്ന് മാറിയിരിക്കും..
Blanchardstown, Clonee, clonsilla, tyrelstown, hollystown, mulhuddart, waterville എന്നീ ഏരിയകൾ കൂടുന്ന ഡബ്ലിൻ 15 ന്റെ ഓണാഘോഷ പരിപാടികളിലേക്ക് മേല്പറഞ്ഞ പ്രദേശങ്ങളിലുള്ള എല്ലാ മലയാളികളെയും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു..
DUBLIN 15 ONAM CELEBRATIONS
AUG 26 10:30 am
Castleknock GAA club…
For details :
0879792996, 0892146681, 0870925724, 0896007900
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…