Ireland

വർക്ക് വിസ നിർത്തലാക്കാൻ അമേരിക്ക; 3 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

വിദേശ വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലി ചെയ്യാനായി അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് പ്രോഗ്രാം (ഒപിടി)അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ട ബിൽ വൈകാതെ അവതരിപ്പിച്ചേക്കും. 3 ലക്ഷം വരുന്ന ഇന്ത്യൻ വിദ്യാർഥികളെയാണ് യുഎസിന്‍റെ പുതിയ നയം നേരിട്ട് ബാധിക്കുക. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികൾക്ക് ബിരുദം നേടിയതിനു ശേഷം 3 വർഷം പ്രവൃത്തി പരിചയത്തിനായി അവസരം നൽകുന്ന പ്രോഗ്രാമാണ് യുഎസ് നിർത്താനൊരുങ്ങുന്നത്. യുഎസിൽ ഒപിടി പ്രോഗ്രാമിന്‍റെ പ്രധാന ഉപയോക്താക്കൾ ഇന്ത്യൻ വിദ്യാർഥികളാണ്.

പുതിയ ബിൽ പാസായാൽ ബിരുദം നേടിയ ഉടനെ തന്നെ വിദ്യാർഥികൾ രാജ്യം വിടേണ്ടതായി വരും. ഭൂരിഭാഗം വിദ്യാർഥികളും പഠനത്തിനായി എടുക്കുന്ന വലിയ വായ്പകളെല്ലാം ഒപിടി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ജോലികളിലൂടെയാണ് അടച്ചു തീർക്കാറുള്ളത്. വിദ്യാർഥികളുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വെല്ലുവിളിയായിരിക്കും പുതിയ ബിൽ. അതു മാത്രമല്ല ഇന്ത്യൻ വിദ്യാർഥികളുടെ ജോലി അവസരങ്ങളും ഇതു മൂലം കുറയും. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നയങ്ങൾ വിദ്യാർഥികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. തിരിച്ചെത്താൻ സാധിക്കാതെ വരുമോ എന്ന ഭയത്താൻ ഭൂരിഭാഗം വിദ്യാർഥികളും വേനൽക്കാല അവധിയിലെ യാത്രകൾ റദ്ദാക്കിയിരിക്കുകയാണ്. കോർണൽ, കൊളമ്പിയ, യേല് തുടങ്ങിയ സ്ഥാപനങ്ങൾ വിദ്യാർഥികളോട് ഇടവേളകളിൽ രാജ്യം വിട്ടു പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുൻ കൂർ നിർദേശവും നൽകിയിട്ടുണ്ട്.

ഓപ്പൺ ഡോർസ് 2024 റിപ്പോർട്ട് പ്രകാരം, OPT പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ വിദ്യാർത്ഥികളാണ്. 2023-2024 അധ്യയന വർഷത്തിൽ 97,556 പേർ ഇതിൽ പങ്കാളികളായി, മുൻ വർഷത്തേക്കാൾ 41% വർധനവാണിത്. നിർദ്ദിഷ്ട ബിൽ ബിരുദം നേടിയ ഉടൻ തന്നെ ഈ വിദ്യാർത്ഥികളെ യുഎസ് വിടാൻ നിർബന്ധിതരാക്കും, ഇത് അവരുടെ കരിയർ സാധ്യതകളെയും സാമ്പത്തിക സ്ഥിരതയെയും തടസ്സപ്പെടുത്തും. വലിയ തോതിലുള്ള വിദ്യാർത്ഥി വായ്പകൾ തിരിച്ചടയ്ക്കാൻ പല വിദ്യാർത്ഥികളും OPT യെ ആശ്രയിക്കുന്നു.

ബിൽ പാസാക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള തൊഴിൽ അവസരങ്ങൾ പരിമിതപ്പെടുത്തുകയും കാനഡ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ പഠനാനന്തര തൊഴിൽ നയങ്ങൾ കൂടുതൽ അനുകൂലമായ രാജ്യങ്ങളിലേക്ക് തൊഴിൽ തേടാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്യും. ഈ നീക്കം യുഎസ് തൊഴിൽ വിപണിയെയും ബാധിച്ചേക്കാം, പ്രത്യേകിച്ച് STEM മേഖലകളിൽ, അവിടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ നൈപുണ്യ ക്ഷാമം പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

5 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

7 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

7 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

10 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

1 day ago