Ireland

ആമി കൊടുങ്കാറ്റിൽ അയർലണ്ടിൽ ഒരു മരണം; 49,000-ഓളം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു

അയർലണ്ടിൽ വീശിയടിച്ച ആമി കൊടുങ്കാറ്റിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 4.15 ഓടെ ഡൊണഗലിലെ ലെറ്റർകെന്നിയിൽ മരം വീണാണ് 40 വയസ്സുകാരൻ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 49,000- ത്തിലധികം വീടുകളിലും ബിസിനസുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി വിതരണം സാധാരണ നിലയിലേക്ക് മാറുന്നതിനായുള്ള പ്രവർത്തനങ്ങൾ ESB നെറ്റ്‌വർക്കുകൾ തുടരുകയാണ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം കനത്ത നാശനഷ്ടങ്ങൾ വരുത്തി. കെറി, വെസ്റ്റ് കോർക്ക്, വെസ്റ്റ് ലിമെറിക്ക്, ഡൊണഗൽ, ഗാൽവേ, ലീട്രിം, റോസ്‌കോമൺ എന്നിവിടങ്ങളിൽ കടുത്ത വെള്ളപ്പൊക്കമുണ്ടാകുമെന്ന് നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി. ഡബ്ലിൻ വിമാനത്താവളത്തിൽ 58 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യത്തുടനീളം മരങ്ങളും വൈദ്യുതി തൂണുകളും വീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു. രാജ്യവ്യാപകമായി ഇന്ന് രാത്രി 10 മണി വരെ മഞ്ഞ കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

17 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago