ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ദീർഘകാല ഷെങ്കൻ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ ലഘൂകരിച്ചു. വ്യവസായ ആവശ്യങ്ങൾക്കും ബന്ധുക്കളെ സന്ദർശിക്കുന്നതിനും മറ്റും യൂറോപ്പിലെ ഷെങ്കൻ മേഖലയിലേക്ക് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുന്നവർ പല അപേക്ഷാ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും വിപുലമായ പേപ്പർ വർക്കുകയും ചെയ്യുകയും ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ പരിഷ്കരണത്തിലൂടെ നടപടിക്രമങ്ങൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യക്കാർക്കായി വിസ കാസ്കേഡ് സ്കീമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം മൂന്നു വർഷത്തിനിടെ രണ്ടു വട്ടം ഹ്രസ്വകാല വിസിറ്റ് വിസ നേടുകയും നിയമപരമായിത്തന്നെ ഉപയോഗിക്കുകയും ചെയ്ത ഇന്ത്യക്കാർ ഇനി രണ്ടു വർഷത്തേക്കുള്ള മൾട്ടി എൻട്രി ലോങ് ടേം വിസയ്ക്ക് അർഹരായിരിക്കും. രണ്ടു വർഷം വിസ ലഭിച്ചവർക്ക് പാസ്‌പോർട്ടിനു മതിയായ സമയത്തേക്ക് സാധുതയുണ്ടെങ്കിൽ അഞ്ച് വർഷത്തേക്കും വിസ അനുവദിക്കും. വിസ-രഹിത യാത്രയ്ക്കു തുല്യമായ സ്വാതന്ത്ര്യത്തോടെ ഈ കാലയളവിൽ ഷെങ്കൻ മേഖലയിലുള്ള ഏതു രാജ്യത്തേക്കും ഇന്ത്യക്കാർക്ക് യാത്ര ചെയ്യാം.
പൊതുവായ വിസ ചട്ടങ്ങളിൽ ഇന്ത്യക്കാർക്കു മാത്രമായി ഇളവ് വരുത്താൻ ഏപ്രിൽ 18ന് യൂറോപ്യൻ കമ്മീഷൻ സ്വീകരിച്ച തീരുമാനമാണ് നടപ്പാകാൻ പോകുന്നത്.ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ കുടിയേറ്റ വിഷയത്തിൽ എത്തിച്ചേർന്ന ധാരണകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ പൗരൻമാർക്ക് അനുകൂലമായ മാറ്റങ്ങൾ.ഹ്രസ്വകാല ഷെങ്കൻ വിസ ലഭിക്കുന്നവർക്ക് 180 ദിവസ കാലയളവിൽ തുടർച്ചയായി 90 ദിവസം വരെയാണ് ഷെങ്കൻ മേഖലയിലെ രാജ്യങ്ങളിൽ താമസിക്കാൻ അനുമതി ലഭിക്കുക. യൂറോപ്യൻ യൂണിയനിൽപ്പെട്ട 25 രാജ്യങ്ങൾ ഉൾപ്പെടെ ആകെ 29 യൂറോപ്യൻ രാജ്യങ്ങളാണ് ഷെങ്കൻ മേഖലയിൽ ഉൾപ്പെടുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…