Ireland

അയർലൻഡ് മലയാളി കൂട്ടായ്മയായ പെഡൽസിൻ്റെ ആഭിമുഖ്യത്തിൽ സമാധാന സംഗമം നടന്നു

പെടൽസ് അയർലൻഡ്, കഴിഞ്ഞ ജനുവരി 30ന്, മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തിൽ യുദ്ധത്തിനെതിരെ ഡബ്ലിൻ Clayton ഹോട്ടലിൽ നടത്തിയ സമാധാന സംഗമം വളരെ ശ്രദ്ധ ആകർഷിച്ചു.

അസമത്വം ലോകസമാധാനം, അഹിംസ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു.

മലയാളികളുടെ രണ്ടാം തലമുറയിലെ ആദ്യ ലോക്കൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടോ പേരേപ്പാടൻ, ‘ലോകസമാധാനത്തിന് യുവജനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.  ലോകസമാധാനത്തെ ആസ്പദമാക്കി പൂജ വിനീത് സ്വാഗത ഗാനം ആലപിച്ചു. 

ഡോക്ടർ Philip McDonagh ‘ഗാന്ധി ജീവിച്ചിരുന്നെങ്കിൽ എന്തുപറയുമായിരുന്നു’ എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ഗാന്ധിയുടെ ഫിലോസഫിയും ഗുഡ് ഫ്രൈഡേ എഗ്രിമെൻ്റ്ൽ തന്റെ പങ്കിനെക്കുറിച്ചും വിശേഷാൽ സമാധാനത്തിന് നോബൽ സമ്മാനം കിട്ടിയ ജോൺ ഹ്യൂമിന് ഗാന്ധി പീസ് അവാർഡ് കിട്ടിയപ്പോൾ ഐറിഷ് അംബാസിഡറായി ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 

മൈക്കിൾ ജാക്സന്റെ ‘ഹീൽ ദി വേൾഡ്’ എന്ന ഗാനം ഗ്രേസ് ബെന്നി അതിമനോഹരമായി പാടിയത് പങ്കെടുത്തവരിൽ സംഗീതനുഭൂതി പകർത്തി. 

ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” എന്ന പുസ്തകം  കവിയത്രി Aswathi Plackal  പ്രകാശനം ചെയ്തു സംസാരിച്ചു. Dr. Jasbeer M Queens University Belfast, പുസ്തകം ഏറ്റുവാങ്ങി, പുസ്തകത്തിൻ്റെ കാലികപ്രസക്തിയെക്കുറിച്ച് സംസാരിച്ചു. Dr. Deepak Queens University Belfast, പുസ്തക പരിചയം നടത്തി. 

Mr. Bobby McCormack (CEO Development perspective) സമാധാനം ലക്ഷ്യമാക്കി ഉള്ള വിദ്യാഭ്യാസത്തിൻറെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. തുടർന്ന് ബിനു ഡാനിയേൽ ആക്ടീവിസത്തെ കുറിച്ചും ആഗോള പൗരൻ  എന്ന നിലയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നി സംസാരിച്ചു. 

1970 കളിൽ ലോകമെങ്ങും Civil Rights movement കളിൽ മുഴങ്ങിക്കേട്ട ‘We shall over come’ എന്ന ഗാനം സമാപന ഗാനമായി ഐറിൻ റെജി അതിമനോഹരമായി ആലപിച്ചു. 

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത് പരിപാടിക്ക് ഒരു ആഗോള കാഴ്ചപ്പാട് നൽകി. നൈജീരിയ സിംബാവെ,  മ്യാൻമാർ ലിത്വാനിയ, അയർലൻഡ് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മലയാളികളും അടക്കം 70 ഓളം അംഗങ്ങൾ പെഡൽസ് അയർലണ്ടിന്റെ  പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. 

സമാധാനത്തിന്റെയും സർവ്വലോക മനുഷ്യത്വപരമായ സമീപനങ്ങളുടെയും ഒരു showcase ആയി Pedals Ireland ഈ പരിപാടി മാറുകയുണ്ടായി. രാജേഷ് ഉണ്ണിത്താൻ അവതാരകനും ജോൺ ചാക്കോ നന്ദിയും പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

11 hours ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

11 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

12 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

14 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

14 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

17 hours ago