Ireland

അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു; ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും

ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു. മാർച്ച് 18 ചൊവ്വാഴ്ച അദ്ദേഹം ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായാണ് അഭിഷേകിന്റെ അയർലണ്ട് സന്ദർശനം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്ലബ്ബായ ആദംസ്‌ടൗൺ CC ക്ലബ്ബിലെ അംഗങ്ങളുമായി അദ്ദേഹം സംവദിക്കും. കൂടാത, മാധ്യമ പ്രവർത്തകർക്ക് പങ്കെടുക്കാൻ അവസരം ലഭിക്കും.ഐസിസി അനുവദിച്ച ഫ്രാഞ്ചൈസി അധിഷ്‌ഠിത ക്രിക്കറ്റ് ടൂർണമെൻ്റായ യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന്റെ സഹ ഉടമ കൂടിയാണ് അഭിഷേക് ബച്ചൻ.

2009-ൽ സ്ഥാപിതമായ ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബിൽ, ഇപ്പോൾ 21 യൂത്ത് ടീമുകളും ഉൾപ്പെടെ 11 മുതിർന്ന ടീമുകളും ഉൾപ്പെടുന്നു. ആദംസ്‌ടൗണിന് 250-ലധികം അംഗങ്ങളുണ്ട്. ക്ലബ്ബിന്റെ സ്ഥാപകരിലൊരാളായ മീന ബാസ്‌കരസുബ്രഹ്മണ്യൻ ഈ വർഷത്തെ ക്രിക്കറ്റ് ലെയിൻസ്റ്ററിൻ്റെ പ്രസിഡൻ്റാണ്. ആദംസ്‌ടൗൺ പുരുഷന്മാരുടെ ആദ്യ ടീം പുതുതായി രൂപീകരിച്ച ലെയ്ൻസ്റ്റർ ഫസ്റ്റ് ടീം ലീഗിലും കോവേഡ് ലെയിൻസ്റ്റർ സീനിയർ കപ്പിലും അലൻ മുറെ കപ്പിലും പങ്കെടുക്കും.

അയർലണ്ട്, സ്കോട്ട്‌ലൻഡ്, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ടീമുകൾ പങ്കെടുക്കുന്ന ലീഗ്, 2025 ജൂലൈ 15 മുതൽ ഓഗസ്റ്റ് 3 വരെ നടക്കും. യൂറോപ്പിലുടനീളം ക്രിക്കറ്റിൻ്റെ പ്രൊഫൈൽ ഉയർത്താൻ ലക്ഷ്യമിടുന്നതാണ് യൂറോപ്യൻ ടി20 പ്രീമിയർ ലീഗ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

16 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago