Ireland

അയർലണ്ടിന്റെ കൊച്ചു ഗായകൻ ആദിൽ അൻസാർ പാടിയ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി

അയർലണ്ട്: അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കൊച്ചു മിടുക്കൻ ആദിൽ അൻസാർ പാടിയ അതിമനോഹരമായ പുതിയ ക്രിസ്തീയ ഭക്തി ഗാനം പുറത്തിറങ്ങി. സിയോൺ ക്ലാസിക്‌സിന്റെ ബാന്നറിൽ ജിനോ കുന്നുംപുറത്താണ് യൂട്യൂബിലൂടെ “മുളംതണ്ടിൽ ” എന്ന ഹൃദയസ്പർശിയായ ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഫാദർ മൈക്കൽ പനച്ചിക്കലിന്റെ അർത്ഥസമ്പൂർണമായ വരികൾക്ക് അതിമനോഹരമായി സംഗീതം നൽകിയത് പവിത്രൻ അമേച്ചൽ എന്ന മികവുറ്റ സംഗീത സംവിധായകനാണ്.

തന്റെ ഭക്തി സാന്ദ്രമായ സ്വര മാധൂര്യം കൊണ്ട് കേൾവിക്കാരുടെ മനസ്സിൽ ഇടം നേടുകയാണ് 11 വയസുകാരനായ ഈ കൊച്ചു ഗായകൻ ആദിൽ അൻസാർ.

ഇന്നലെ യൂട്യൂബിലൂടെ റിലീസ് ചെയ്ത ഈ ഗാനത്തിന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അയർലണ്ടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ ഭംഗിയായി ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫോടോഫാക്ടറി അയർലണ്ടിലെ മികവുറ്റ ഫോട്ടോഗ്രാഫേഴ്സ് ആയ ജിതിൻ മാത്യു വും ടിബിൻ ജോസഫും ചേർന്നാണ്.

അയർലണ്ടിൽ 5 ആം ക്ലാസ്സിൽ പഠിക്കുന്ന ആദിൽ കൊല്ലം കൊട്ടിയം സ്വദേശികളായ അൻസാറിന്റെയും അൻസിയുടെയും മൂത്ത മകനാണ്.

Newsdesk

Recent Posts

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

14 mins ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

3 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

19 hours ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

20 hours ago

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു

DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…

23 hours ago

ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അയർലണ്ടിന്റെ (GRMAI) ആദ്യ യോഗം ഡബ്ലിനിൽ നടന്നു

ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…

24 hours ago