Ireland

പേയ്മെന്റ് തട്ടിപ്പുകൾ 59% വർധിച്ചു; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി AIB

പേയ്മെന്റ് തട്ടിപ്പുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അയർലണ്ടിലെ പ്രമുഖ ബാങ്കായ AIB മുന്നറിയിപ്പ് നൽകി. ജൂലൈ മാസത്തിൽ മാത്രം പേയ്മെന്റ് തട്ടിപ്പ് കേസുകൾ 59 ശതമാനം ഉയർന്നതായി ബാങ്ക് അറിയിച്ചു. ബാങ്കുകളുടെയോ മറ്റ് വിശ്വസനീയ സ്ഥാപനങ്ങളുടെയോ പേരിൽ വ്യാജ സന്ദേശങ്ങളും ഫോൺവിളികളും നടത്തി ആളുകളെ പറ്റിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് AIB വ്യക്തമാക്കി. ഉപഭോക്താക്കളിൽ വിശ്വാസം നേടിയെടുക്കാൻ കൂടുതൽ സങ്കീർണ്ണമായ തട്ടിപ്പ് രീതികളാണ് ഇപ്പോൾ തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

സാധാരണയായി ബാങ്കിൽ നിന്നെന്ന വ്യാജേന ഒരു ടെക്സ്റ്റ് സന്ദേശം അയച്ചതിന് പിന്നാലെ, സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തി ഫോൺവിളി നടത്തുകയാണ് തട്ടിപ്പുകാർ. അക്കൗണ്ടിന് ഭീഷണിയുണ്ടെന്നോ അടിയന്തര നടപടി വേണമെന്നോ പറഞ്ഞ് ഭയം സൃഷ്ടിച്ചശേഷം, സുരക്ഷാ കോഡുകൾ, പാസ്‌വേഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ എന്നിവ കൈമാറാനോ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനോ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി.

ചില സംഭവങ്ങളിൽ ഉപഭോക്താക്കളെ ബാങ്കിൽ നിന്ന് പണം പിൻവലിപ്പിച്ച് പിന്നീട് നിശ്ചയിച്ച സ്ഥലത്ത് എത്തിച്ച് കൈമാറാനും തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നതായി ബാങ്ക് മുന്നറിയിപ്പ് നൽകി. “Wait a sec, Double Check” എന്ന സന്ദേശത്തോടെയാണ് AIB ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നത്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഏതൊരു സാമ്പത്തിക ആവശ്യത്തിലും ഉടൻ പ്രതികരിക്കാതെ, ആദ്യം പരിശോധിക്കണമെന്നും ബാങ്ക് നിർദേശിച്ചു.

“തട്ടിപ്പുകാർ കൂടുതൽ വിശ്വസനീയമായി പെരുമാറുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. യഥാർത്ഥ ബാങ്കുകളോ സ്ഥാപനങ്ങളോ ഒരിക്കലും സുരക്ഷാ കോഡുകൾ, പാസ്‌വേഡുകൾ, ലോഗിൻ വിവരങ്ങൾ എന്നിവ ചോദിക്കുകയോ പണം ‘സുരക്ഷിത അക്കൗണ്ടിലേക്ക്’ മാറ്റാൻ ആവശ്യപ്പെടുകയോ ചെയ്യില്ല.”- AIB-യുടെ ഫ്രോഡ് ഇന്റലിജൻസ് വിഭാഗം മേധാവി ഹാരോൾഡ് പെരസ് പറഞ്ഞു. സംശയം തോന്നുന്ന സാഹചര്യത്തിൽ ഫോൺവിളി അവസാനിപ്പിച്ച് ബാങ്കിന്റെ ഔദ്യോഗിക നമ്പറിലേക്ക് നേരിട്ട് വിളിച്ച് വിവരം സ്ഥിരീകരിക്കണമെന്നും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ BER എനർജി റേറ്റിംഗ് സംവിധാനം നിലവിൽ; വീടുടമകളും വാങ്ങുന്നവരും അറിയേണ്ടത്

അയർലണ്ടിലെ വീടുകൾക്കുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് (BER) സംവിധാനം ഈ വർഷം മെയ് 24 മുതൽ പുതിയ രൂപത്തിൽ നിലവിൽ…

43 mins ago

വ്യക്തിഗത വായ്പകൾ വായ്പകളിൽ റെക്കോർഡ് വർധന; 3 ബില്യൺ യൂറോ കടന്ന് അയർലണ്ടിന്റെ വായ്പാ വിപണി

വിവാഹച്ചെലവുകൾ, വീട് നവീകരണം, കാർ വാങ്ങൽ, ഇലക്ട്രിക് വാഹനങ്ങൾ (EV) എന്നിവയ്ക്കായി അയർലണ്ടിൽ വ്യക്തിഗത വായ്പയെടുക്കുന്നവരുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി.…

3 hours ago

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…

1 day ago

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…

1 day ago

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…

1 day ago

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

2 days ago