Ireland

എ.ഐ.സി വാട്ടർഫോഡിൽ വി.എസ് അനുസ്മരണയോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റസ് (AIC) ബ്രിട്ടൻ ആൻഡ് അയർലൻഡ്, വാട്ടർഫോർഡ് ബ്രാഞ്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നവീൻ കെ.എസ്. അധ്യക്ഷനായ യോഗത്തിൽ ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.യാക്കോബായ സുറിയാനി സഭ അയർലൻഡ് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബിമോൻ സ്കറിയ, എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനു തോമസ്, വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ, വാട്ടർഫോർഡ് ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് സിജോ ഡേവിഡ്, മൈഗ്രൻറ് നേഴ്സസ് അയർലൻഡ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂപ അച്യുതൻ, ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ, ടി.വി. ശ്രീധരൻ മാസ്റ്റർ, അനസ് എം. സെയ്ദ് എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

എ.ഐ.സി. വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറി ഷാജു ജോസ് സ്വാഗതവും ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അംഗമായസൗമ്യ ശശിധരൻ നന്ദിയും പറഞ്ഞു.

വാർത്ത: ഷാജു ജോസ്

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

13 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

13 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

13 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

15 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

17 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

18 hours ago