Ireland

ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം: അയർലണ്ട് ഇന്ത്യ കൗൺസിലിന്റെ ഇന്ത്യാ ഡേ ആഘോഷപരിപാടി റദ്ദാക്കി

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച്, ഈ വാരാന്ത്യത്തിൽ ഡബ്ലിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യാ ഡേ ആഘോഷങ്ങൾ റദ്ദാക്കിയതായി അയർലണ്ട് ഇന്ത്യ കൗൺസിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന ഇന്ത്യൻ സംസ്കാരിക പരിപാടി ഇത് ആദ്യമായാണ് റദ്ദാക്കുന്നത്. ഞായറാഴ്ച ഫീനിക്സ് പാർക്കിലെ ഫാംലീ ഹൗസ് ആൻഡ് എസ്റ്റേറ്റിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി Tánaiste സൈമൺ ഹാരിസും മൈഗ്രേഷൻ ചുമതലയുള്ള സഹമന്ത്രി കോൾം ബ്രോഫിയും ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ മാസം ഡബ്ലിനിലെ ടാലയിൽ ഇന്ത്യൻ പൗരൻ ആക്രമണത്തിനിരയായിരുന്നു. വാട്ടർഫോർഡിൽ ആറുവയസ്സുകാരിക്കെതിരെയും ഒരു ആക്രമണം നടന്നു.

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ശാരീരിക ആക്രമണ സംഭവങ്ങളിൽ അടുത്തിടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്” എന്ന് ഡബ്ലിനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ഐറിഷ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് എംബസി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

16 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

2 days ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

2 days ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

3 days ago