Ireland

കൊച്ചി- ഡബ്ലിൻ വിമാന സർവീസ്: daa യുമായി ചർച്ച നടത്തി; പ്രതീക്ഷയോടെ ഐറിഷ് മലയാളികൾ

കൊച്ചിയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്ക് എയർ ഇന്ത്യയുടെ പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.daa യുടെ ഏവിയേഷൻ ബിസിനസ്‌ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡന്റ്‌ Eoin McGloughlin ഏവിയേഷൻ ബിസിനസ്‌ ഡെവലപ്പ്മെന്റ് ലീഡ് Callum Tait എന്നിവരുമായി സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ ചർച്ച നടത്തി.

കൊച്ചി (COK), അയർലണ്ടിലെ ഡബ്ലിൻ (DUB) എന്നിവിടങ്ങളിൽ നേരിട്ടുള്ള വിമാന സർവീസുകളാണ് നടത്തുക. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിനെയും ഡബ്ലിൻ എയർപോർട്ടിനെയും ബന്ധിപ്പിച്ച് എയർ ഇന്ത്യ നേരിട്ട് ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിനുള്ള ചർച്ച തുടരുകയാണെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ അറിയിച്ചു.

രണ്ട് നഗരങ്ങൾക്കുമിടയിൽ പ്രതിദിനം 118 യാത്രക്കാർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ ഇന്ത്യൻ, ഐറിഷ് അധികാരികൾ തമ്മിൽ കൂടുതൽ ചർച്ചകൾ സജീവമാണ്. ഇന്ത്യയ്ക്കും അയർലൻഡിനുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കണക്റ്റിവിറ്റിയും സൗകര്യവും വർധിപ്പിച്ച് ആഴ്‌ചയിൽ മൂന്ന് സർവീസ് നടത്തുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

എയർ ഇന്ത്യ ഇതിനകം ഇന്ത്യയ്ക്കും യൂറോപ്പിനുമിടയിൽ നേരിട്ട് പോയിൻ്റ് ടു പോയിൻ്റ് സർവീസുകൾ നടത്തുന്നതിനാൽ ഡബ്ലിനിനും കൊച്ചിക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ സാധ്യമാണ്. എയർ ഇന്ത്യ നാല് ഇന്ത്യൻ നഗരങ്ങളായ അമൃത്സർ (ATQ), അഹമ്മദാബാദ് (AMD), കൊച്ചി, മോപ ഗോവ (GOX) എന്നിവിടങ്ങളിൽ നിന്ന് ലണ്ടൻ ഗാറ്റ്വിക്കിലേക്ക് (LGW) നേരിട്ടുള്ള സർവീസ് നടത്തുന്നുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്

ഡബ്ലിൻ : അയർലണ്ട് മലയാളി എയ്ഞ്ചൽ മേരി ജോർജിന് ഡോക്ടറേറ്റ്. വിഖ്യാതമായ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും ബയോസ്റ്റാറ്റിറ്റി ക്സിലാണ് എയ്ഞ്ചൽ…

1 hour ago

അയർലണ്ടിൽ നഴ്സിങ് നിയമന നിയന്ത്രണത്തിനെതിരെ പ്രതിഷേധം; നഴ്സിങ്, മിഡ്‌വൈഫറി തസ്തികകളിൽ 2,900-ലധികം ഒഴിവ്

അയർലണ്ടിലെ ആരോഗ്യ മേഖലയിലെ നിയമന നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നഴ്സിങ് ഡയറക്ടർമാർ. പുതിയ നിയമന നിയന്ത്രണങ്ങൾ സുരക്ഷിതമായ ആരോഗ്യപരിചരണത്തെ ബാധിക്കുമെന്നും…

2 hours ago

ജെയിംസ് ബോണ്ടായി ഇനി റോബർട്ട് പാറ്റിൻസൺ.! 007ന്റെ പുതിയ മുഖത്തെ പ്രഖ്യാപിച്ച് ആമസോൺ

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…

8 hours ago

അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

  നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…

10 hours ago

ലോസ് ഏഞ്ചൽസ് വേദികൾ ലക്ഷ്യമിട്ട് ‘വേറെ ഒരു കേസ്’; ആഗോളതലത്തിൽ ചുവടുറപ്പിക്കാൻ ഷെബി ചൗഘട്ട് – ഫുവാദ് പനങ്ങായി കൂട്ടുകെട്ട്

​വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…

11 hours ago

വെള്ളപ്പൊക്കം 21 മണിക്കൂർ മുമ്പേ അറിയാം! ഡബ്ലിനിൽ AI മുന്നറിയിപ്പ് സംവിധാനം വരുന്നു

ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

24 hours ago