ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക ശ്രദ്ധ നേടി അലീന. ഡോണഗലിൽ നിന്നുള്ള കുറച്ചു മലയാളി സിനിമ പ്രേമികൾ ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം ആണ് അലീന. അലീന യൂട്യൂബിൽ പുറത്തിറങ്ങി കാഴ്ച്ചക്കാരിൽ നിന്നും നല്ല അഭിപ്രായങ്ങൾ നേടി കൊണ്ടിരിക്കുകയാണ്.
അലീന എന്നാ ഒരു പെൺകുട്ടിയുടെ മരണവും അതിന്റെ ചുരുൾ അഴിക്കാൻ പോൾ എന്നാ ഡീറ്റെക്റ്റീവ് നടത്തുന്ന അന്വേഷണങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രീതിയിൽ ആണ് സിനിമ നിർമിച്ചിട്ടുള്ളത്.
നല്ല രീതിയിൽ തന്നെ ഡോണഗലിന്റെ മനോഹാരിത ഈ സിനിമയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. നാല്പത്തിയാറു മിനിറ്റ് ദൈർഖ്യം ഉണ്ടെങ്കിലും ഒട്ടും തന്നെ പ്രേക്ഷകർക്ക് മടുപ്പു തോന്നാതെ കണ്ടിരിക്കാവുന്ന ഒരു ഷോർട്ട് ഫിലിം ആണ് അലീന.
രാമും ആബിതും ചേർന്നു സംവിധാനം ചെയ്ത അലീനക്ക് രാം ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ദീപു ജോർജ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. ഗോവിന്ദൻ പോറ്റി ആണ് പശ്ചാത്തല സംഗീതം. ബെന്നി ജോസ്, ലിനോയ് കുഞ്ഞപ്പൻ, എൽദോസ് കെ ജോയി, സരുൺകുമാർ, ദിവ്യ അനീഷ്, ഹരിശ്രീ രാം എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങള്ക്ക് അലീന കാണാവുന്നതാണ്
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…